യു.എം.എ.ഐ സ്പോർട്സ് മീറ്റ്
text_fieldsദോഹ: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് യുനൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി നടത്തിയ സ്പോർട്സ് മീറ്റ് സമാപിച്ചു. ഐൻ ഖാലിദ് ദോഹ ബ്രിട്ടീഷ് സ്കൂൾ ഗ്രൗണ്ടിൽ സ്പോർട്സ് വിങ് കോഓഡിനേറ്റർ ഉബൈദിന്റെ നേതൃത്വത്തിലായിരുന്നു കായികമേള. കരാട്ടെ ഫെഡറേഷൻ ടെക്നിക്കൽ ഡയറക്ടർ മുസ്തഫ അഹ്മാമി, ഡോ. സിഫു, ആരിഫ് പാലാഴി, അബ്ദുള്ള മണ്ണോളി എന്നിവർ അതിഥികളായി. ഭൂകമ്പക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന തുർക്കിയയിലെയും സിറിയയിലെയും ദുരിതബാധിതർക്കുവേണ്ടി പ്രാർഥിച്ചു.
ബാൻഡ് വാദ്യം, മാർച്ച് പാസ്റ്റ്, ഡ്രിൽ എന്നിവ അവതരിപ്പിച്ചു. അൽവക്റ, മുൻതസ, മൻസൂറ, അൽഖോർ, മദീനത് ഖലീഫ എന്നീ ക്ലബുകളെ കോർത്തിണക്കി യു.എം.എ.ഐ വിദ്യാർഥികൾക്ക് മാത്രമായി റെഡ്, യെല്ലോ, ഗ്രീൻ, ബ്ലൂ എന്നിങ്ങനെ ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം. മത്സരത്തിൽ റെഡ് ടീം ഒന്നാമതും യെല്ലോ ടീം രണ്ടാമതും എത്തി. വടംവലി, ഫുട്ബാൾ, കബഡി, പെനാൽറ്റി ഷൂട്ടൗട്ട്, പ്ലാങ്ക്, പുഷ്അപ്, ഫ്രോഗ് ജമ്പ്, ഡക്ക് വാക്, ബലൂൺ സ്റ്റോംബ്, ഹോസ് സ്റ്റാൻസ, ഹൈ കിക്, പഞ്ചഗുസ്തി മത്സരങ്ങളിൽ വിവിധ വിഭാഗത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും മത്സരം അരങ്ങേറി.
ടെക്നിക്കൽ ഡയറക്ടർ ഷിഹാൻ നൗഷാദ് മണ്ണോളി, സീനിയർ ഇൻസ്ട്രക്ടർ സി.എം. ഫൈസൽ, കുങ്ഫു കോഓഡിനേറ്റർ വി.ടി. നിസാം, കരാട്ടെ കോഓഡിനേറ്റർ സി.എം. ജാബിർ, കളരി കോഓഡിനേറ്റർ ലത്തീഫ് കടമേരി, ശരീഫ് തിരുവള്ളൂർ, ഹനീഫ മുക്കാളി, അബ്ദുൽ മുഈസ് മുയിപ്പോത്ത്, ഷഹീൻ അഹ്മദ്, അഫ്സൽ തിരുവള്ളൂർ, നൗഫൽ തിക്കോടി, സെക്രട്ടറി ഷബീർ വാണിമേൽ എന്നിവർ നേതൃത്വം നൽകി. അബ്ദുല്ല പൊയിൽ അവതാരകനായി. ചീഫ് കോഓഡിനേറ്റർ ഫൈസൽ മലയിൽ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.