ഖത്തറിൽ നിന്ന് ഉംറ; മാർഗനിർദേശങ്ങൾ തയാറായി
text_fieldsദോഹ: ഖത്തറിൽ നിന്നും സൗദിയിലേക്ക് ഉംറ തീർഥാടനത്തിനായി പോകാനുദ്ദേശിക്കുന്നവർക്കുള്ള നടപടികൾ സംബന്ധിച്ച് ഔഖാഫ്, ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിെൻറ വിശദീകരണം. മന്ത്രാലയത്തിന് കീഴിലെ ഹജ്ജ്, ഉംറ വിഭാഗമാണ് ഇതുമായി ബന്ധപ്പെട്ട വിശദീകരണം വിഡിയോ സഹിതം പുറത്തുവിട്ടിരിക്കുന്നത്.
ഖത്തറിൽ നിന്നും മറ്റു ജി.സി.സി രാജ്യങ്ങളിൽ നിന്നുമുള്ള പൗരന്മാരല്ലാത്തവർ താഴെ പറയുന്ന നടപടികൾ പൂർത്തീകരിക്കണം.
- അംഗീകൃത ഉംറ ഏജൻറിൽ നിന്നും സൗദി ഉംറ കമ്പനിയിൽ നിന്നുമുള്ള അടിസ്ഥാന ഉംറ പാക്കേജ് ബുക്ക് ചെയ്യണം.
- സൗദി കമ്പനി മുഖേന ഏജൻറ് ഉംറക്കുള്ള തീയതി ബുക്ക് ചെയ്യും. ഇതിനായി ഇഅ്തമർനാ ആപ് ഉപയോഗിക്കുക.
- കമ്പനിയുടെ മേൽനോട്ടത്തിലായിരിക്കും തീർഥാടകർക്കുള്ള ഉംറ വിസ ലഭ്യമാക്കുക.
- അംഗീകൃത ലബോറട്ടറികളിൽ നിന്നും 72 മണിക്കൂറിനുള്ളിൽ എടുത്തിട്ടുള്ള കോവിഡ്19 നെഗറ്റിവ് സർട്ടിഫിക്കറ്റ് യാത്രക്ക് മുമ്പായി സമർപ്പിക്കണം.
- ഹോട്ടലിൽ മൂന്ന് ദിവസത്തെ ക്വാറൻറീനിൽ പ്രവേശിക്കുക.
-ഖത്തരി പൗരന്മാർക്കും ജി.സി.സിയിൽ നിന്നുള്ള പൗരന്മാർക്കുമുള്ള നടപടികൾ:
- തവക്കൽനാ ആപ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യുക.
- ഹോട്ടലിൽ മൂന്ന് ദിവസത്തെ ക്വാറൻറീനിൽ കഴിയുക.
- ഇഅ്തമർനാ ആപ് വഴി ഉംറ നിർവഹിക്കാനുള്ള അനുമതിക്കായി അപേക്ഷിക്കുക. ഈ ആപ് ഖത്തറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.