ഉംസലാൽ മുഹമ്മദിൽ വൻ അടിസ്ഥാന സൗകര്യ വികസന പദ്ധതി
text_fieldsദോഹ: ഉംസലാൽ മുഹമ്മദിൽ വൻ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുമായി പബ്ലിക് വർക്സ് അതോറിറ്റി അശ്ഗാൽ. നൂതന റോഡുകളും സൗകര്യങ്ങളും വര്‍ധിപ്പിക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിന് അല്‍ ശമാല്‍ റോഡിന് പടിഞ്ഞാറു ഭാഗത്ത് തുടക്കം കുറിച്ചു. ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഭാവിയില്‍ ഈ പ്രദേശത്തെ പൊതുസൗകര്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഉള്തെരുവുകളുമായി നൂതന സേവനങ്ങള്‍ സംയോജിപ്പിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്ന് അശ്ഗാല്‍ റോഡ്സ് േപ്രാജക്ട് വിഭാഗം നോര്‍ത്ത് ഏരിയ ഹെഡ് അലി അഷ്ഖാനാനി പറഞ്ഞു.
തെരുവു വിളക്കുകള്‍, തൂണുകള്‍, സൈന്‍ബോര്‍ഡുകള്‍, റോഡ് സൈനേജുകള്‍ തുടങ്ങി ട്രാഫിക്ക് സുരക്ഷ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി 36 കിലോമീറ്റര്‍ റോഡ് ശൃംഖലയുടെ വികസനവും നിര്‍മാണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നതായി അശ്ഗാല്‍ റോഡ്സ് േപ്രാജക്ട് ഡിപ്പാര്‍ട്ട്മെൻറിലെ ഉം സലാല്‍ മുഹമ്മദ് ഏരിയ േപ്രാജക്ട് മാനേജര്‍ ഹമദ് അല്‍ബദര്‍ വ്യക്തമാക്കി. ഇതോടൊപ്പം 4310 പാര്‍ക്കിങ് സ്ഥലങ്ങളും ഉള്‍പ്പെടും.
പദ്ധതിയുടെ പരിധിയില്‍ 54 കിലോമീറ്റര്‍ നീളമുള്ള ഭൂഗര്‍ഭജല ഡ്രെയിനേജ് ശൃംഖല നിര്‍മിക്കുകയും പ്രധാന ഭൂഗര്‍ഭജല ഡ്രെയിനേജ് ശൃംഖലയുമായി ബന്ധിപ്പിക്കുകയും ചെയ്യും. പത്ത് കിലോമീറ്റര്‍ നീളമുള്ള കുടിവെള്ള ശൃംഖല നിര്‍മിക്കുന്നതിനോടൊപ്പം ഭാവിയിലെ ഹരിത പ്രദേശങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിന് 15.8 കിലോമീറ്റര്‍ സംസ്ക്കരിച്ച ജലശൃംഖലയും നിര്‍മിക്കും. പ്രധാന ഡ്രെയിനേജ് ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിന് പുതിയ ഡ്രെയിനേജ് പൈപ്പുകള്‍ സ്ഥാപിക്കുകയും വിപുലീകരിക്കുകയും ചെയ്യും. കൂടാതെ ഗാര്‍ഹിക സെപ്റ്റിക് ടാങ്കുകള്‍ ഉപയോഗിക്കുന്ന നിലവിലെ സംവിധാനം ഇല്ലാതാക്കുകയും ചെയ്യും. ഹമദ് ബിന്‍ ഖാലിദ് കോണ്‍ട്രാക്ടിങ് കമ്പനി 616 മില്യന്‍ റിയാല്‍ ചെലവിലാണ് പദ്ധതി നടപ്പാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.