യു.എൻ അംഗത്വം: ഫലസ്തീൻ അപേക്ഷയിൽ പിന്തുണയുമായി ഖത്തർ
text_fieldsദോഹ: ഐക്യരാഷ്ട്രസഭയിലെ പരമാധികാര രാഷ്ട്രമെന്ന നിലയിൽ പൂർണ അംഗത്വം നേടാനുള്ള ഫലസ്തീന്റെ അപേക്ഷയിൽ പിന്തുണ ആവർത്തിച്ച് ഖത്തർ. ഫലസ്തീന്റെ നിയമാനുസൃതവും അർഹമായതുമായ അപേക്ഷയെ പിന്തുണക്കാൻ എല്ലാ അംഗരാജ്യങ്ങളും മുന്നോട്ടു വരണമെന്ന് ഖത്തർ ആഹ്വാനം ചെയ്തു.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിലും ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിലും സുരക്ഷസമിതിയുടെ കഴിവില്ലായ്മയാണ് ഫലസ്തീൻ വിഷയത്തിൽ കണ്ടുകൊണ്ടിരിക്കുന്നതെന്ന് യു.എന്നിന്റെ ന്യൂയോർക്കിലെ ആസ്ഥാനത്തെ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ അൽയാ അഹ്മദ് ബിൻ സൈഫ് ആൽഥാനി വ്യക്തമാക്കി. 21ാം നൂറ്റാണ്ടിലെ ലോകം കണ്ട ഏറ്റവും വലിയ മാനുഷിക ദുരന്തമാണ് ഫലസ്തീനിൽ, പ്രത്യേകിച്ച് ഗസ്സയിൽ തുടരുന്നതെന്നും ശൈഖ അൽയാ ആൽഥാനി ചൂണ്ടിക്കാട്ടി.
ആക്രമണത്തിൽ കൊല്ലപ്പെട്ടവർ 33,000 കവിഞ്ഞിരിക്കുന്നു. പതിനായിരക്കണക്കിന് ആളുകളാണ് ഗുരുതര പരിക്കുകളാൽ കഴിയുന്നത്. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. രണ്ട് ലക്ഷത്തിലധികം സാധാരണക്കാരെ നിർബന്ധിതമായി മാറ്റിപ്പാർപ്പിക്കുകയും ചെയ്തു -അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.