യു.എൻ പൊതുസഭയെ ഇന്ന് അമീർ അഭിസംബോധന ചെയ്യും
text_fieldsദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇന്ന് ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 72ാമത് സമ്മേളനത്തിൽ പ്രസംഗിക്കും. ഭീകരവാദത്തെ നേരിടുന്നതിന് ആഗോള തലത്തിൽ നടപ്പാക്കേണ്ട ശക്തമായ നടപടികളെ സംബന്ധിച്ച് അമീർ പ്രസംഗത്തിൽ പ്രത്യേകം പരാർമശിക്കും. പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിൽ ഖത്തർ സ്വീകരിക്കുന്ന നിലപാട് പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കും.
ഭീകരവാദത്തിെൻറ ഉത്ഭവത്തിന് കാരണം പ്രധാനമായും പട്ടിണിയും സ്വാതന്ത്ര്യ നിഷേധവും അടിച്ചമർത്തലുമാണെന്ന കാഴ്ചപ്പാടാകും അമീർ അവതരിപ്പിക്കുക. അതുകൊണ്ട് ഭീകരവാദത്തെ നേരിടുന്നതോടൊപ്പം തന്നെ അതിലേക്ക് നയിക്കുന്ന കാരണങ്ങളെ ചികിത്സിക്കണമെന്ന നിർദേശം അമീർ മുേമ്പാട്ടുവെക്കും.
വിവിധ വിഷയങ്ങളിൽ ഖത്തർ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകൾ അമീർ ശൈഖ് തമീം പ്രസംഗത്തിൽ വ്യക്തമാക്കും. മറ്റ് രാജ്യങ്ങളുെട ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ഒരു രാജ്യത്തിനും ചേർന്നതല്ല എന്ന ഖത്തറിെൻറ പൊതുനയം അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കുമെന്നും ഖത്തർ വാർത്ത ഏജൻസി അറിയിച്ചു. ഇസ്രയേലിെൻറ ഫലസ്തീൻ അധിനിവേശം, സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ അരക്ഷിതവാസഥ എന്നിവയും ഐക്യരാഷ്ട്രസഭയെ ശക്തിപ്പെടുത്തണമെന്ന ആവശ്യവും അമീറിെൻറ പ്രസംഗത്തിൽ കടന്നുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.