അണ്ടർ 19 ഏഷ്യകപ്പ് ഫുട്ബാൾ: ക്വാർട്ടർ പ്രതീക്ഷയിൽ ഖത്തർ
text_fieldsദോഹ: ഇന്തോനേഷ്യയിൽ നടക്കുന്ന അണ്ടർ 19 ഏഷ്യകപ്പ് ഫുട്ബാളിൽ ഖത്തർ ക്വാർട്ടർ പ്രതീക്ഷയിൽ. ഗ്രൂപ്പ് എയിൽ രണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഒരു ജയവും തോൽവിയുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഖത്തർ. മൂന്നാം മത്സരത്തിൽ ചൈനീസ് തായ്പേയെ തോൽപിച്ചാൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാൻ സാധ്യത തെളിയും. ആദ്യ മത്സരത്തിൽ യുനൈറ്റഡ് അറബ് എമിറേറ്റ്സിനോട് നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ട ഖത്തർ, രണ്ടാം മത്സരത്തിൽ ആതിഥേയരായ ഇന്തോനേഷ്യയെ തോൽപിച്ചാണ് ക്വാർട്ടർ പ്രതീക്ഷ വീണ്ടെടുത്തത്. ഗോൾമഴ പെയ്ത മത്സരത്തിൽ അഞ്ചിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ഖത്തറിെൻറ വിജയം. രണ്ടാം പകുതിയിൽ ഇന്തോനേഷ്യയുടെ കടുത്ത വെല്ലുവിളി മറികടന്നാണ് ഖത്തർ വിജയം കൊയ്തത്. അബ്ദുൽ റഷീദ് ഉമറുവിെൻറ ഹാട്രിക്കും രണ്ട് ഗോൾ നേടിയ ഹാഷിം അലിയുടെ മിന്നും പ്രകടനവുമാണ് ഖത്തറിന് വിജയം നേടിക്കൊടുത്തത്.
ക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ വിജയം അനിവാര്യമായ ഖത്തറിന് ആദ്യ പകുതിയിൽ ഉജ്ജ്വല തുടക്കമാണ് ലഭിച്ചത്. പുൽത്തകിടികൾക്ക് ചൂടു പിടിച്ചു തുടങ്ങുേമ്പാഴേക്കും ഇന്തോനേഷ്യൻ വലയിലേക്ക് രണ്ട് പ്രാവശ്യം പന്തെത്തിച്ച് ഖത്തർ ലക്ഷ്യം വ്യക്തമാക്കിയിരുന്നു. 11ാം മിനിറ്റിൽ ഹാഷിം അലിയും 14ാം മിനിറ്റിൽ അബ്ദുൽ റ ഷീദ് ഉമറുവുമായിരുന്നു സ്കോറർമാർ. 24ാം മിനിറ്റിൽ മുഹമ്മദ് അബ്ദുൽ വഹാബും ഇന്തോനേഷ്യൻ ഗോൾ വല കുലുക്കിയതോെട ഖത്തർ വൻ ജയം നേടുമെന്ന പ്രതീക്ഷയിലായിരുന്നു കാണികൾ. എന്നാൽ, 28ാം മിനിറ്റിൽ മുഹമ്മദ് ബഹർസിയ ഇന്തോനേഷ്യക്ക് വേണ്ടി ഒരു ഗോൾ മടക്കി പോരാട്ടത്തിെൻറ സൂചനകൾ നൽകി. ആദ്യ പകുതി 3^1 എന്ന നിലയിൽ പിരിയുമെന്ന പ്രതീക്ഷയിലിരിക്കുന്നതിനിടെയാണ് 41ാം മിനിറ്റിൽ അബ്ദുൽ റഷീദ് ഉമറു ഇന്തോേനഷ്യൻ പ്രതിരോധ നിരയെ മറികടന്ന് ലക്ഷ്യം കണ്ടത്.
ആദ്യ പകുതിയിലെ ആധിപത്യം രണ്ടാം പകുതിയുടെ തുടക്കത്തിലും ഖത്തർ തുടർന്നു. 51ാം മിനിറ്റിൽ ഹാഷിം അലി തെൻറ രണ്ടാം ഗോളും ഖത്തറിെൻറ അഞ്ചാം ഗോളും നേടി. 56ാം മിനിറ്റിൽ ഇന്തോനേഷ്യൻ പ്രതിരോധത്തെയും ഗോളിയെയും കീഴടക്കി അബ്ദുൽ റഷീദ് ഉമറു ഖത്തറിെൻറ ആറാം ഗോൾ നേടി. ഹാട്രികും പൂർത്തിയാക്കി. മത്സരം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ ഒന്നിനെതിരെ ആറ് ഗോളുകൾ നേടിയ ഖത്തർ ഏകപക്ഷീയ വിജയം സ്വന്തമാക്കുമെന്നാണ് കരുതിയിരുന്നു. എന്നാൽ, പകരക്കാരനായി ഇറങ്ങിയ ടോഡ് റിവാൾഡോ ഫെറെ ഹാട്രിക്കുമായി ഇന്തോനേഷ്യയെ മത്സരത്തിേലക്ക് തിരിച്ചെത്തിച്ചു. 65, 73, 81 മിനിറ്റുകളിൽ ടോഡ് റിവാൾഡോയും സാദിൽ റംദാനി 69ാം മിനിറ്റിലും ഖത്തർ വല കുലുക്കിയതോടെ മത്സരം ഇന്തോനേഷ്യ സ്വന്തമാക്കുമെന്ന് കരുതി. മത്സരത്തിെൻറ അവസാന പത്ത് മിനിറ്റിൽ പ്രതിരോധം ശക്തമാക്കി പിടിച്ചുനിന്ന് ഖത്തർ വിജയം ഉറപ്പാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.