യാത്രക്കാർക്കാശ്വാസമായി ഇൻഡസ്ട്രിയൽ ഏരിയയിലെ അണ്ടർ പാസ്
text_fieldsദോഹ: റൗദത് അൽ ഖൈൽ സ്ട്രീറ്റ് വികസന പദ്ധതിയിലുൾപ്പെടുന്ന ഈസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റ് 33 ഇൻറർചെയ്ഞ്ചിെൻറ ഭാഗമായി അശ്ഗാൽ തുറന്നു കൊടുത്ത അണ്ടർ പാസ് വാഹനങ്ങൾക്ക് ഏറെ ആശ്വാസമാകുന്നു.
ഇതോടൊപ്പം നേരത്തെ തുറന്നു കൊടുത്ത ഫ്ളൈ ഓവർ കൂടി ചേരുന്നതോടെ ദോഹക്കും ഇൻഡസ്ട്രിയൽ ഏരിയക്കും ഇടയിലുള്ള ഗതാഗതക്കുരുക്കിന് ഏറെ ശമനമാകും.
ഇൻഡസ്ട്രിയൽ ഏരിയ റോഡിൽ ഈസ്റ്റ് ഇൻഡസ്ട്രിയൽ ഇൻറർചെയ്ഞ്ചിലെ ഒരു കിലോമീറ്റർ നീളത്തിലുള്ള പുതിയ അണ്ടർപാസിലെ ഇരുവശത്തേക്കും മൂന്ന് പാതകളാണ് തയ്യാറാക്കിയിരിക്കുന്നത്.
വാഹനങ്ങളുടെ സുഗമമായ നീക്കത്തിന് ഏറെ ഗുണകരമാകുന്നതാണ് അണ്ടർപാസ്. സൽവാ റോഡിൽ നിന്നും ഇൻസ്ട്രിയൽ ഏരിയയിലേക്കും തിരിച്ചും നേരിട്ട് തടസ്സങ്ങളില്ലാതെ എത്താൻ സഹായിക്കുന്നതാണ് അണ്ടർപാസ്.
റൗദത് അൽ ഖൈൽ വികസന പദ്ധതിയിലുൾപ്പെടുന്ന അഞ്ച് മൾട്ടിലെവൽ ഇൻറർചെയ്ഞ്ചുകളിൽ പെട്ട ഒന്നാണ് ഈസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റ് 33 ഇൻറർചെയ്്ഞ്ച്.
നേരത്തെ തുറന്നു കൊടുത്ത ഫ്ളൈ ഓവറും ഉദ്ഘാടനം കഴിഞ്ഞ അണ്ടർപാസും കൂടി ചേരുന്നതോടെ ഇൻഡസ്ട്രിയൽ ഏരിയയിലെ ഗതാഗതം സുഗമമാകുമെന്നും സ്ഥിരമായി അനുഭവപ്പെട്ടിരുന്ന ഗതാഗതക്കുരുക്കിന് ഏറെ ആശ്വാസമാകുമെന്നും അശ്ഗാലിനെ ഉദ്ധരിച്ച് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.