യുനെസ്കോ സാഹിത്യ നഗരം; കെ.പി.എ.ക്യു സാഹിത്യ സദസ്സ്
text_fieldsദോഹ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ (കെ.പി.എ.ക്യൂ) ‘യുനെസ്കോ കോഴിക്കോട്’ എന്നപേരിൽ നടത്തിയ സാഹിത്യ സദസ്സ് സംഘടിപ്പിച്ചു. യുനെസ്കോയുടെ സാഹിത്യ നഗര പദവി ലഭിച്ചതിനെ തുടർന്നായിരുന്നു പരിപാടി. നിരവധി എഴുത്തുകാരുടെ ഒരു പക്ഷിക്കൂട് ആയിരുന്ന കോഴിക്കോടിന് ലഭിച്ച ഈ പദവി ഒരേ സമയം അംഗീകാരവും ഒപ്പം വെല്ലുവിളിയുമാണെന്ന് ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
വിവിധ സാഹിത്യ മേഖലകളെ കുറിച്ച് എം.ടി നിലമ്പൂർ, ഡോ. റഷീദ് പട്ടത്ത്, ശ്രീനാഥ് ശങ്കരൻകുട്ടി, ഷമീന ഹാഷിം, തൻസീം കുറ്റ്യാടി, ബിജു പി മംഗലം എന്നിവരുടെ പ്രഭാഷണം നടത്തി. റഹീം പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. ഗഫൂർ കാലിക്കറ്റ് ആമുഖഭാഷണം നടത്തി. ഷൗക്കത്ത് എലത്തൂർ, ഫെമി ഗഫൂർ എന്നിവർ മോഡറേറ്റർമാർ ആയിരുന്നു. ഭരത് ആനന്ദ് സ്വാഗതവും സലാം വാണിമേൽ നന്ദിയും പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.