യുനീക് ബാഡ്മിൻറൺ സമാപിച്ചു
text_fieldsദോഹ: ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുനീക് നഴ്സസ് 'സ്പോർട്സ് ഫിയസ്റ്റയുടെ' ഭാഗമായി നഴ്സുമാർക്കായി സംഘടിപ്പിച്ച ബാഡ്മിൻറൺ ടൂർണമെൻറിന് അബുഹമൂർ കാബ്രിഡ്ജ് സ്കൂളിൽ സമാപനം.
വിവിധ ആരോഗ്യസ്ഥാപനങ്ങളിൽനിന്നായി 40 ഓളം ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളിൽ മെൻസ് ഡബിൾസ് വിഭാഗത്തിൽ രജിൻ-റോണി സഖ്യം ജേതാക്കളായി. ശബീർ ഖാൻ-രഞ്ജിത്ത് സഖ്യം റണ്ണേഴ്സപ്പായി.
വനിത ഡബിൾസിൽ റിൻസി-ആശ്ന സഖ്യം ജേതാക്കളായി. പ്രസീത-മേനക സഖ്യം റണ്ണേഴ്സപ്പായി.
പുരുഷ സിംഗിൾസിൽ ജയിൻറോയാണ് ജേതാവ്. സൈമൺ റണ്ണേഴ്സ് ആയപ്പോൾ വനിത സിംഗിൾസിൽ പ്രസീത ജേതാവും ആശ്ന റണ്ണേഴ്സും ആയി.
യുനീക് പാട്രണും വിഷൻ ഗ്രൂപ് എം.ഡിയുമായ നൗഫൽ എൻ.എം, കാനഡ ഇന്ത്യൻ നഴ്സിങ് കമ്യൂണിറ്റി പ്രതിനിധി ജിതിൻ ലോഹി എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.
ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാൻ, സെക്രട്ടറി സാബിത് സഹീർ, അഡ്വ. ജാഫർ ഖാൻ, അബ്ദുറഊഫ് കൊണ്ടോട്ടി, ഐ.എസ്.സി പ്രതിനിധി ബോബൻ, ഐ.സി.സി പ്രതിനിധി അനീഷ് തുടങ്ങി ഇന്ത്യൻ എംബസിയുടെ കീഴിലെ വിവിധ അെപക്സ് ബോഡി പ്രതിനിധികളും മറ്റു കമ്യൂണിറ്റി ലീഡേഴ്സും പങ്കെടുത്തു.
ഖത്തറിലെ ബാഡ്മിൻറൺ റഫറിമാരായ സുധീർ ഷേണായിയും നന്ദനനും മത്സരങ്ങൾ നിയന്ത്രിച്ചു. ഖത്തർ 2022 ഫിഫ ലോകകപ്പ് ഫുട്ബാളിന് ഇന്ത്യൻ നഴ്സുമാരുടെ പിന്തുണ അറിയിച്ചുകൊണ്ടുള്ള നഴ്സസ് സ്പോർട്സ് ഫിയസ്റ്റയുടെ ക്രിക്കറ്റ്, ഫുട്ബാൾ ടൂർണമെൻറ് വൈകാതെ ആരംഭിക്കുമെന്ന് നിസാർ ചെറുവത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.