Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​വി​ക​സി​ത...

അ​വി​ക​സി​ത രാ​ജ്യ​ങ്ങ​ളു​ടെ സ​​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം

text_fields
bookmark_border
അ​വി​ക​സി​ത രാ​ജ്യ​ങ്ങ​ളു​ടെ സ​​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം
cancel
camera_alt

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ അ​വി​ക​സി​ത രാ​ജ്യ​ങ്ങ​ളു​ടെ സ​മ്മേ​ള​നം (എ​ൽ.​ഡി.​സി 5) ദോ​ഹ​യി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: സി​റി​യ​യി​ലെ ഭൂ​ക​മ്പ​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്താ​ൽ ത​ക​ർ​ന്ന രാ​ജ്യ​ത്ത് മാ​നു​ഷി​ക​സ​ഹാ​യം രാ​ഷ്ട്രീ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് തെ​റ്റാ​ണെ​ന്നും അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി.

സി​റി​യ​യെ മ​ടി​കൂ​ടാ​തെ സ​ഹാ​യി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ഊ​ന്നി​പ്പ​റ​ഞ്ഞ അ​മീ​ർ ശൈ​ഖ് ത​മീം, ഭൂ​ക​മ്പ​മേ​ൽ​പി​ച്ച ദു​രി​ത​ത്തി​ൽ​നി​ന്നും ക​ര​ക​യ​റാ​നു​ള്ള തു​ർ​ക്കി​യ​യു​ടെ ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​താ​യും അ​റി​യി​ച്ചു. ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന അ​വി​ക​സി​ത രാ​ജ്യ​ങ്ങ​ളു​ടെ ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ സ​മ്മേ​ള​ന​ത്തി​ന്റെ ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തു​ർ​ക്കി​യ​യി​ലെ​യും സി​റി​യ​യി​ലെ​യും ഭൂ​ക​മ്പ​ത്തി​ൽ ന​മ്മു​ടെ സ​ഹോ​ദ​ര​ന്മാ​ർ ക​ടു​ത്ത ദു​രി​ത​ത്തി​ൽ ക​ഴി​യു​മ്പോ​ഴാ​ണ് ന​മ്മു​ടെ ഈ ​യോ​ഗം ന​ട​ക്കു​ന്ന​തെ​ന്നും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളെ​യാ​ണ് ഭൂ​ക​മ്പം ബാ​ധി​ച്ച​തെ​ന്നും അ​മീ​ർ ചൂ​ണ്ടി​ക്കാ​ട്ടി. സ​ഹോ​ദ​ര​രാ​യ സി​റി​യ​ൻ ജ​ന​ത​ക്ക് ഒ​രു മ​ടി​യും കൂ​ടാ​തെ സ​ഹാ​യം ന​ൽ​കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത വീ​ണ്ടും ഊ​ന്നി​പ്പ​റ​യു​ക​യാ​ണെ​ന്നും മ​നു​ഷ്യ​ദു​ര​ന്ത​ത്തെ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​മീ​ർ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന്റെ പാ​ത​യി​ലൂ​ടെ​യ​ല്ലാ​തെ ഇ​ന്നും നാ​ളെ​യും പു​തി​യ​തും സു​ര​ക്ഷി​ത​വും നീ​തി​യു​ക്ത​വും കൂ​ടു​ത​ൽ സ്വ​ത​ന്ത്ര​വു​മാ​യ ഒ​രു ലോ​കം കെ​ട്ടി​പ്പ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​മീ​ർ ഓ​ർ​മി​പ്പി​ച്ചു.

അ​വി​ക​സി​ത രാ​ജ്യ​ങ്ങ​ളു​ടെ സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന രാ​ഷ്ട്ര​ത​ല​വ​ന്മാ​ർ​ക്കും നേ​താ​ക്ക​ൾ​ക്കു​മൊ​പ്പം അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി

ലോ​ക​ത്തെ ന​ടു​ക്കി​യ ഭൂ​ക​മ്പ​ത്തി​ൽ തു​ർ​ക്കി​യ​യി​ൽ 45,000ത്തി​ല​ധി​കം ആ​ളു​ക​ളും സി​റി​യ​യി​ൽ 6000ത്തി​ല​ധി​കം ആ​ളു​ക​ളു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വി​മ​ത​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സി​റി​യ​യി​ലെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ത്താ​ണ് ഭൂ​ക​മ്പം ഏ​റ്റ​വും നാ​ശം വി​ത​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്താ​ൽ ഇ​തി​ന​കം ത​ക​ർ​ന്ന സി​റി​യ​യി​ലെ എ​ല്ലാ ക​ക്ഷി​ക​ൾ​ക്കും സ​ഹാ​യ​വി​ത​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സി​റി​യ​യി​ൽ സ​ഹാ​യ​വി​ത​ര​ണ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ക​യാ​ണെ​ന്ന് ഡ​മ​സ്‌​ക​സ് സ​ർ​ക്കാ​റി​ന്റെ നി​യ​ന്ത്ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്താ​രാ​ഷ്ട്ര ദു​രി​താ​ശ്വാ​സ സം​ഘ​ട​ന​ക​ൾ പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. സി​റി​യ​യി​ലെ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ഹാ​യ​വി​ത​ര​ണം വി​മ​ത​ർ ത​ട​ഞ്ഞ​ത് സ​ഹാ​യ​ശ്ര​മ​ങ്ങ​ളെ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​ന്നു​വെ​ന്ന് സ​ഹാ​യ ഏ​ജ​ൻ​സി​ക​ളും പ​റ​യു​ന്നു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ന്റ് മ​ഹ്മൂ​ദ് അ​ബ്ബാ​സ്, സു​ഡാ​ൻ ട്രാ​ൻ​സി​ഷ​ന​ൽ സോ​വ​റേ​നി​റ്റി പ്ര​സി​ഡ​ന്റ് ലെ​ഫ്.​ജ​ന​റ​ൽ അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ ബു​ർ​ഹാ​ൻ, സോ​മാ​ലി​യ​ൻ പ്ര​സി​ഡ​ന്റ് ഹ​സ​ൻ ശൈ​ഖ് മ​ഹ്മൂ​ദ്, മോ​റി​ത്താ​നി​യ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ഔ​ൽ​ദ് ചെ​യ്ഖ് ഗ​സൗ​നി, ജി​ബൂ​തി പ്ര​സി​ഡ​ന്റ് ഇ​സ്മാ​യി​ൽ ഉ​മ​ർ ഗു​വേ​ലെ, നൈ​ജീ​രി​യ​ൻ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ബു​ഹാ​രി, മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ് സ്വാ​ലി​ഹ്, ലി​ബി​യ​ൻ പ്ര​സി​ഡ​ൻ​ഷ്യ​ൽ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ് ഡോ. ​മു​ഹ​മ്മ​ദ് അ​ൽ മ​ൻ​ഫി, സെ​യ്ഷ​ൽ വാ​വെ​ൽ രാം​ക​ല​വാ​ൻ, പോ​ള​ണ്ട് പ്ര​സി​ഡ​ന്റ് ആ​ന്ദ്രേ ഡു​ഡ, സ്ലൊ​വീ​നി​യ​ൻ പ്ര​സി​ഡ​ന്റ് ന​ടാ​ഷ പ്രി​ക് മു​സാ​ർ, സാം​ബി​യ​ൻ പ്ര​സി​ഡ​ന്റ് ഹ​കാ​യി​ൻ​ഡെ ഹി​ഷി​ലെ​മ, സെ​ർ​ബി​യ​ൻ പ്ര​സി​ഡ​ന്റ് അ​ല​ക്‌​സാ​ണ്ട​ർ വു​ചി​ച് തു​ട​ങ്ങി നി​ര​വ​ധി രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ പ​ങ്കെ​ടു​ത്തു.

ഫു​ജൈ​റ ഭ​ര​ണാ​ധി​കാ​രി​യും യു.​എ.​ഇ പ്ര​സി​ഡ​ന്റ് പ്ര​തി​നി​ധി​യു​മാ​യ ശൈ​ഖ് ഹ​മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ശ​ർ​ഖി, ഇ​ത്യോ​പ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ബി അ​ഹ്മ​ദ് അ​ലി, പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ശ​രീ​ഫ്, ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഹ​സീ​ന വാ​ജി​ദ് എ​ന്നി​വ​രും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നെ​ത്തി.

വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര മി​ഷ​ൻ ത​ല​വ​ന്മാ​ർ, മ​ന്ത്രി​മാ​ർ, വ്യാ​പാ​ര മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ, ന​യ​രൂ​പ​വ​ത്ക​ര​ണ വി​ദ​ഗ്ധ​ർ, അ​ന്താ​രാ​ഷ്ട്ര, മേ​ഖ​ല സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. അ​ഞ്ചാ​മ​ത് യു.​എ​ൻ ലീ​സ്റ്റ് ഡെ​വ​ല​പ്ഡ് ക​ൺ​ട്രീ​സ് കോ​ൺ​ഫ​റ​ൻ​സ് പ്ര​സി​ഡ​ന്റാ​യി അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar amirLeast Developed Countries Conference
News Summary - United Nations Conference on the Least Developed Countries
Next Story