ഖത്തർ സർവകലാശാല: മാസ്റ്റേഴ്സ് കോഴ്സുകളുടെ പ്രവേശനം 19 മുതൽ
text_fieldsദോഹ: ഖത്തർ സർവകലാശാല ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ നടപടികൾ സെപ്റ്റംബർ 19 മുതൽ ആരംഭിക്കുമെന്ന് അഡ്മിഷൻ വിഭാഗം അറിയിച്ചു. അഡ്മിഷൻ നടപടികൾ ഒക്ടോബർ 21വരെ നീണ്ടുനിൽക്കും. 33 ബിരുദാനന്തര ബിരുദ കോഴ്സുകളാണ് ഖത്തർ സർവകലാശാലയിലുള്ളതെന്ന് പോസ്റ്റ് ഗ്രാജ്വേറ്റ് അഡ്മിഷൻ വിഭാഗം മേധാവി വ്യക്തമാക്കി.
എൻജിനീയറിങ് ഫാക്കൽറ്റിയിലെ ബിരുദാനന്തര ബിരുദ, ഡോക്ടറൽ ഡിഗ്രികൾ, ഖത്തർ സർവകലാശാല അംഗീകാരമുള്ള മെഡിക്കൽ കോളജുകളിലെ ഡോക്ടറൽ േപ്രാഗ്രാമുകളും ഫാർമസ്യൂട്ടിക്കൽ സയൻസ്, ബയോമെഡിക്കൽ സയൻസ് എന്നിവയും ആർട്സ് ആൻഡ് സയൻസ് കോളജിലെ ഗൾഫ് സ്റ്റഡീസ്, എൻവയൺമെൻറൽ സയൻസിലെ ബയോളജിക്കൽ, എൻവയൺമെൻറൽ സയൻസ് ഡോക്ടറൽ േപ്രാഗ്രാമുകൾ, എൻവയൺമെൻറൽ സയൻസ്, ടെക്നോളജി, മെറ്റീരിയൽ സയൻസ് എന്നിവയിലെ മാസ്റ്റേഴ്്സ് േപ്രാഗ്രാമുകൾ എന്നിവയും ഉൾപ്പെടും.
ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നേടാനാഗ്രഹിക്കുന്നവർ പോസ്റ്റ് ഗ്രാജ്വേറ്റ് വിഭാഗം വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കുന്നതിെൻറ മാനദണ്ഡങ്ങളും നിർദേശങ്ങളും അറിഞ്ഞിരിക്കണമെന്നും സർവകലാശാലയുടെ http://www.qu.edu.qa/students/admission/graduate വെബ്സൈറ്റ് സന്ദർശിച്ച് ഇലക്േട്രാണിക് അപേക്ഷാഫോറം പൂരിപ്പിക്കണമെന്നും ആവശ്യയമായ രേഖകൾ സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു. അപേക്ഷയോടൊപ്പം നൽകുന്ന വിവരങ്ങളും രേഖകളും കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശം നൽകി.
അപേക്ഷകൾ സ്വീകരിക്കാനുള്ള അവസാന തീയതി 2021 ഒക്ടോബർ 21. അപേക്ഷയുമായി ബന്ധപ്പെട്ട് ഡിസംബർ 23ന് അറിയിപ്പ് ലഭിക്കും. 2022 ജനുവരി ഒമ്പത് മുതലാണ് ക്ലാസുകൾ ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.