അംഗീകാരത്തിളക്കത്തിൽ ഖത്തർ യൂനിവേഴ്സിറ്റി
text_fieldsദോഹ: അ ക്കാദമിക മികവിന് വീണ്ടും അംഗീകാരം സ്വന്തമാക്കി ഖത്തർ സർവകലാശാല. അറബ് മേഖലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രാദേശിക സര്‍വകലാശാലയായി ഖത്തര്‍ യൂനിവേഴ്സിറ്റി തിരഞ്ഞെടുക്കപ്പെട്ടു.
ജിദ്ദ കിങ് അബ്ദുല്‍ അസീസ് സര്‍വകലാശാല ഒന്നാമതും യു.എ.ഇ സര്‍വകലാശാല അഞ്ചാമതുമാണ്. ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രമുഖ അന്താരാഷ്ട്ര നെറ്റ്വര്ക്കായ ക്വാക്കറല്ലി സൈമണ്ട്സ് തയാറാക്കിയ അറബ് യൂനിവേഴ്സിറ്റികളുടെ റാങ്കിങ്ങിലാണ് ഖത്തര്‍ യൂനിവേഴ്സിറ്റിയുടെ മികച്ച നേട്ടം.
പട്ടികയില്‍ ഏറ്റവും കൂടുതല്‍ പോയൻറ് നേടിയ പ്രാദേശിക അറബ് സര്‍വകലാശാല ഖത്തര്‍ യൂനിവേഴ്സിറ്റിയാണ്.
ജിദ്ദ കിങ് അബ്ദുല്‍ അസീസ് സര്‍വകലാശാലയാണ് ഒന്നാമത്. 2018ല്‍ അഞ്ചാം സ്ഥാനത്തെത്തിയ ഖത്തര്‍ യൂനിവേഴ്സിറ്റി തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ മികവ് കാണിച്ചാണ് ഇക്കുറി രണ്ടാമതെത്തിയത്. യു.എ.ഇയില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ യൂനിവേഴ്സിറ്റി പ്രസിഡൻറ് ഡോ. ഹസ്സന് അല്‍ ദെര്ഹാം പുരസ്കാരം ഏറ്റുവാങ്ങി. അഭിമാനകരമായ നേട്ടമാണിതെന്നും സ്ഥാപനത്തിെൻറ പടിപടിയായ വൈജ്ഞാനിക പുരോഗതിക്കൊപ്പം കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാനുള്ള പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
2014 മുതലാണ് ക്വാക്ക്വാറല്ലി സൈമണ്ട് വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി റാങ്കിങ് തുടങ്ങിയത്. ഗവേഷണരംഗത്തെ മികവ്, അക്കാദമിക രംഗത്തെ സ്ഥിരമായ പുരോഗതി, മേഖലയുടെ വിദ്യാഭ്യാസ പുരോഗതിയില്‍ സ്ഥാപനത്തിെൻറ സംഭാവന തുടങ്ങി വിവിധ വിഷയങ്ങള്‍ മാനദണ്ഡമാക്കിയാണ് റേറ്റിങ് നിശ്ചയിക്കുന്നത്.
ആഗോളതലത്തിലുള്ള റാങ്കിങ്ങില്‍ 21 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 224 ലെത്താനും ഖത്തര്‍ യൂനിവേഴ്സിറ്റിക്ക് സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.