ഇന്ത്യക്ക് കോവിഡ് സഹായവുമായി ഉരീദുവും
text_fieldsദോഹ: കോവിഡ് രണ്ടാം വരവിനെതിരായ ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് പിന്തുണയുമായി ടെലി കമ്യൂണിക്കേഷൻ കമ്പനിയായ ഉരീദുവും. കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്കു വേണ്ടിയുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമായാണ് സഹായം.
ഉരീദുവിെൻറ സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങളുടെ കീഴിൽ ആവശ്യക്കാരായ സമൂഹങ്ങൾക്ക് സഹായമെത്തിക്കുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് ഇന്ത്യക്കുള്ള സഹായമെന്ന് ഉരീദു അധികൃതർ അറിയിച്ചു.ഇന്ത്യയിൽ കോവിഡ് രണ്ടാംതരംഗത്തിൽ പ്രതിദിന കേസുകളിലും മരണസംഖ്യയിലും ഞെട്ടിപ്പിക്കുന്ന വർധനയാണ്.
ദോഹയിലെ ഉരീദു ടവറിൽ കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ ഉരീദു ചീഫ് കമേഴ്സ്യൽ ഓഫിസർ ശൈഖ് നാസർ ബിൻ ഹമദ് ബിൻ നാസർ ആൽഥാനി ഇന്ത്യൻ എംബസി പ്രതിനിധിക്ക് സാമ്പത്തിക സഹായം കൈമാറി.
ഇന്ത്യയുമായി ആഴമേറിയ നയതന്ത്ര-സൗഹൃദബന്ധം പുലർത്തുന്ന രാജ്യമാണ് ഖത്തർ. ഇന്ത്യയിൽ ദുരിതംവിതച്ച കോവിഡിെൻറ രണ്ടാം തരംഗത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുകയാണ് ലക്ഷ്യം. ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയേകിക്കൊണ്ടുള്ള ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ പ്രവാസികളുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയാണെന്നും ഇന്ത്യയിലേക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ തുടരുന്നുണ്ടെന്നും മഹാമാരിയുടെ ആഘാതത്തിൽനിന്നും പെട്ടെന്ന് മുക്തമാകാൻ ഇന്ത്യക്ക് സാധിക്കുമെന്നും ശൈഖ് നാസർ ബിൻ ഹമദ് ബിൻ നാസർ ആൽഥാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.