ഉപരോധം നീക്കൽ: ഇറാൻ വിരുദ്ധ നീക്കങ്ങൾക്ക് മൂർച്ച കൂട്ടാൻ യു.എസ്
text_fieldsനാലുവർഷമായി തുടരുന്ന ഖത്തർ ഉപരോധം അവസാനിച്ചതോടെ അന്തരിച്ച കുവൈത്ത് മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹാണ് ഏവരുടെയും മനസ്സിൽ ഓടിയെത്തുന്നത്. തുടക്കംമുതൽ അദ്ദേഹം നടത്തിയ മധ്യസ്ഥശ്രമങ്ങളാണ് ഒടുവിൽ വിജയിച്ചിരിക്കുന്നത്. അദ്ദേഹത്തിെൻറ മരണശേഷം അധികാരത്തിലേറിയ നിലവിലെ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും ശ്രമങ്ങൾ തുടർന്നു. അതേസമയം, തങ്ങളുടെയും ഇസ്രായേലിെൻറയും ഇറാൻ വിരുദ്ധ നീക്കങ്ങൾക്ക് മിഡിൽ ഈസ്റ്റിൽ കൂടുതൽ അനുകൂലസാഹചര്യം സൃഷ്ടിക്കുക കൂടിയാണ് അമേരിക്ക ലക്ഷ്യമിടുന്നത്.
അധികാരമൊഴിയുന്നതിനുമുമ്പ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഈ ലക്ഷ്യത്തിലേക്ക് കൂടുതൽ അടുത്തിരിക്കുകയാണ്. ഉപരോധവുമായി ബന്ധപ്പെട്ട രാജ്യങ്ങൾ അമേരിക്കയുടെ സഖ്യകക്ഷികളാണ്. ഖത്തറിലാണ് മേഖലയിലെ ഏറ്റവും വലിയ യു.എസ് സൈനികത്താവളമുള്ളത്. യു.എസ് നേവിയുടെ അഞ്ചാമത് ഫ്ലീറ്റ് ബഹ്റൈൻ ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.
സൗദിയിലും യു.എ.ഇയിലും യു.എസ് താവളങ്ങളുണ്ട്. ട്രംപിെൻറ മുതിർന്ന ഉപദേശകൻ ജാരദ് കുഷ്നർ ഈയടുത്ത് നടത്തിയ ജി.സി.സി സന്ദർശനത്തോടെയാണ് പ്രതിസന്ധിപരിഹാര നടപടികൾ ത്വരിതഗതിയിലായത്. അൽജസീറ ചാനൽ അടച്ചുപൂട്ടുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക, ഖത്തറിലെ തുർക്കി സൈനിക താവളം അടക്കുക തുടങ്ങിയ 13 ഇന ആവശ്യങ്ങൾ അംഗീകരിക്കുകയെന്ന നിബന്ധനയാണ് തുടക്കം മുതൽ ഖത്തറിന് മുന്നിൽ ഉണ്ടായിരുന്നത്. എന്നാൽ, പരിഹാരകരാർ ഒപ്പിട്ടുവെങ്കിലും ഏതൊക്കെ നിബന്ധനകളാണ് അതിലുള്ളതെന്ന് വ്യക്തമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.