ഖത്തറിന്റെ മഹാമനസ്കതയെ പ്രകീർത്തിച്ച് യു.എസ്
text_fieldsദോഹ: മുപ്പതിനായിരത്തോളം പേർ കൊല്ലപ്പെട്ട വിനാശകരമായ ഭൂകമ്പത്തെത്തുടർന്ന് തുർക്കിയക്കും സിറിയക്കും അകമഴിഞ്ഞ സഹായം ലഭ്യമാക്കുന്ന ഖത്തറിന്റെ നിലപാടിനെ പ്രകീർത്തിച്ച് യു.എസ്.
വെള്ളിയാഴ്ച ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുമായി വാഷിങ്ടണിൽ കൂടിക്കാഴ്ച നടത്തവേ, ഖത്തറിന്റേത് ‘അവിശ്വസനീയ മഹാമനസ്കത’എന്നാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വിശേഷിപ്പിച്ചത്.
‘‘തുർക്കിയയിലും വടക്കൻ സിറിയയിലും ഭൂകമ്പത്തിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ ശ്രമിക്കുന്ന ഖത്തറിന്റെ അവിശ്വസനീയ മഹാമനസ്കത മറ്റ് പല കാര്യങ്ങൾക്കൊപ്പം ഞാൻ ശ്രദ്ധിച്ചിരുന്നു. ഏറ്റവും അടിയന്തരമായ വെല്ലുവിളികൾ നേരിടേണ്ടിവരുന്ന സന്ദർഭങ്ങളിൽ ദോഹ ‘മികച്ച മാതൃക’മുന്നോട്ടുവെക്കുന്നു’’-ബ്ലിങ്കൻ കൂട്ടിച്ചേർത്തു. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ ഞായറാഴ്ചയോടെ തുർക്കിയിലും സിറിയയിലും മരണസംഖ്യ 30,000 കവിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.