ഡ്രൈവർമാരുടെ ശ്രദ്ധക്ക് കുരുക്കൊഴിവാക്കാൻ ആപ് ഉപയോഗിക്കൂ
text_fieldsദോഹ: ലോകകപ്പ് മുന്നിൽ കണ്ടുള്ള ഖത്തറിലെ നിർമാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. പൊതുമരാമത്ത് മന്ത്രാലയമായ അശ്ഗാലിനു കീഴിലെ റോഡ് നിർമാണങ്ങളും ദ്രുതഗതിയിൽ മുന്നേറുന്നു. ഇന്ന് യാത്രചെയ്ത റോഡ്, നാളെ അടച്ചുപൂട്ടി അറ്റകുറ്റപ്പണികളോ നിർമാണങ്ങളോ ആയേക്കാം. ഈ സാഹചര്യത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഡ്രൈവർമാർ െമാബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് തിരക്കൊഴിഞ്ഞ ബദൽ റൂട്ടുകൾ തിരഞ്ഞെടുക്കണമെന്ന ഓർമപ്പെടുത്തലുമായി ഗതാഗതവകുപ്പ്. ഖത്തർ ടി.വിക്കു നൽകിയ അഭിമുഖത്തിൽ ട്രാഫിക് ബോധവത്കരണ വിഭാഗം ഡയറക്ടർ കേണൽ മുഹമ്മദ് റാദിൽ അൽ ഹാജിരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യാത്രക്കാർ ഏറ്റവും സുഖമമായ പാത കണ്ടെത്താൻ മൊബൈൽ ആപ്ലിക്കേഷൻ സഹായം ഉപയോഗപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കാൻ ഗതാഗത വകുപ്പും അശ്ഗാലും തമ്മിലെ സംയുക്തയോഗത്തിൽ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
'തത്സമയ ട്രാഫിക് സംവിധാനം അറിയുന്ന നിരവധി മൊബൈൽ ആപ്ലിക്കേഷനുകൾ ലഭ്യമാണ്. അടുത്തിടെ പുറത്തിറക്കിയ ഖത്തരി ആപ്ലിക്കേഷൻ ഉൾപ്പെടെയുള്ളവ സജീവമായുണ്ട്. ഇവയെ ആശ്രയിച്ച് വാഹനമോടിക്കാനാണ് നിർദേശിക്കുന്നത്. ഒരു പാതതന്നെ തിരഞ്ഞെടുക്കുന്നതിനു പകരം, ബദൽ റൂട്ടുകളെ ആശ്രയിച്ചാൽ ഗതാഗതക്കുരുക്ക് കാര്യമായി തന്നെ കുറയ്ക്കാൻ കഴിയും. ചില ബദൽ പാതകൾ, ദൂരമുണ്ടെങ്കിലും അതിവേഗ ലക്ഷ്യസ്ഥാനത്തെത്താൻ വഴിയൊരുക്കും' -അദ്ദേഹം പറഞ്ഞു. (ഗതാഗതക്കുരുക്ക് എവിടെയും പുതുമയുള്ള കാര്യമല്ല. നഗരത്തിരക്കിെൻറയും വ്യാപര-വാണിജ്യപ്രവർത്തനങ്ങളുടെയും ഭാഗമാണ് ഗതാഗതക്കുരുക്കും. ഖത്തറിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും ട്രാഫിക് കുരുക്ക് സ്വാഭാവികമാണ്. അതേസമയം, അപകടമോ മറ്റോ ഉണ്ടെങ്കിലേ ഉദ്യോഗസ്ഥർക്ക് ഇടപെടേണ്ട ആവശ്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അപകടമുണ്ടായാൽ, രണ്ടു വാഹനങ്ങളുടെ ഫോട്ടോ എടുത്ത് മെട്രാഷ് 2 ആപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്യാൻ മടിക്കേണ്ടതില്ലെന്നും, ഇത് അന്വേഷണവും പ്രശ്ന പരിഹാരവും എളുപ്പമാക്കാൻ ഉപകരിക്കുമെന്നും അൽ ഹജ്‌രി പറഞ്ഞു.
രാജ്യത്ത് ഓക്ടോബര്‍ മൂന്ന് ഞായറാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ റോഡുകളില്‍ തിരക്ക് കാര്യമായി വർധിച്ചിരിക്കുകയാണ്. സ്കൂളുകൾ പൂർണശേഷയിൽ തുറന്നതും, സർക്കാർ-സ്വകാര്യ ഓഫിസുകളിൽ മുഴുവൻ ജീവനക്കാരും എത്തിച്ചേരുകയും ജനങ്ങൾ കാര്യമായി പുറത്തിറങ്ങുകയും ചെയ്തതോടെ രാവിലെയും വൈകുന്നേരവും ട്രാഫിക് രൂക്ഷമായി. പ്രധാന പാതകളിലെല്ലാം അനന്തമായി നീളുന്ന വാഹനനിരയാണിപ്പോൾ കാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.