അവധിക്കാല വസതി: പുതിയ നിബന്ധനകളുമായി ഖത്തർ ടൂറിസം
text_fieldsദോഹ: അവധിക്കാല വസതികളുടെ വാടകയും നടത്തിപ്പുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങൾ പുറപ്പെടുവിച്ച് ഖത്തർ ടൂറിസം. വസതികളുടെ സമ്പൂർണ ലൈസൻസിങ് നൽകാനും സുതാര്യതയും സുരക്ഷയും നിലവാരവും വർധിപ്പിക്കുന്നതിന് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ സ്വീകരിക്കുന്നുവെന്ന് ഉറപ്പുവരുത്താനുമുള്ള നടപടികളും ചട്ടങ്ങളിലുൾപ്പെടും. അവധിക്കാല വസതികളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ, സൗകര്യങ്ങൾ, ആരോഗ്യ, സുരക്ഷാ, പ്രവേശന മാനദണ്ഡങ്ങൾ, പരിസ്ഥിതി സുസ്ഥിരത, പെരുമാറ്റച്ചട്ടങ്ങൾ തുടങ്ങിയ വ്യവസ്ഥകൾ പാലിക്കുന്നവർക്കായിരിക്കും ലൈസൻസ് ലഭിക്കുക. ഖത്തർ ക്ലീൻ േപ്രാഗ്രാമിന് സമാനമായാണ് അവധിക്കാല വസതികൾക്കുള്ള ഖത്തർ ടൂറിസത്തിെൻറ ചട്ടങ്ങളും രൂപവത്കരിച്ചിരിക്കുന്നത്. 2022ലെ ഖത്തർ ലോകകപ്പിനായുള്ള തയാറെടുപ്പുകളുടെ ഭാഗമായി ഖത്തറിലേക്കെത്തുന്ന ഫുട്ബാൾ േപ്രമികൾക്കും ആരാധകർക്കും പാരമ്പര്യത്തിലൂന്നിയുള്ള മികച്ച ആതിഥേയത്വം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേയ്സ് ഗ്രൂപ് സി.ഇ.ഒയുമായ അക്ബർ അൽ ബാകിർ പറഞ്ഞു. 2022 ലോകകപ്പിനായി ഹോട്ടലുകൾ, ആഡംബര ക്രൂയിസ് കപ്പലുകൾ, ആഡംബര ക്യാമ്പുകൾ തുടങ്ങി വ്യത്യസ്തമായ താമസ, ആതിഥേയ സൗകര്യങ്ങളൊരുക്കുന്നതും പുതിയ ചട്ടങ്ങളുടെ ലക്ഷ്യമാണെന്ന് അക്ബർ അൽ ബാകിർ കൂട്ടിച്ചേർത്തു.
ഖത്തറിെൻറ ഓരോ ഭാഗത്തുമെത്തുന്ന സന്ദർശകർക്ക് മികച്ച അനുഭവം ഉറപ്പാക്കുകയാണ് പ്രഥമ ലക്ഷ്യം. പുതിയ അവധിക്കാല വസതി സേവനങ്ങളിലൂടെ സന്ദർശകർക്കും കളിയാരാധാകർക്കും കൂടുതൽ വൈവിധ്യമായ ആതിഥ്യം ലഭിക്കും. വില്ല, അപ്പാർട്ട്മെൻറ് ഉടമകൾക്കും അംഗീകൃത വാടകക്കാർക്കും അവധിക്കാല വസതി ലൈസൻസിനായി https://eservices.visitqatar.qa എന്ന പോർട്ടലിൽ അപേക്ഷിക്കാം. മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ നിർബന്ധിത പരിശോധനയും ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.