ഇതര രാജ്യങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർക്കും ഖത്തറിൽ ക്വാറൻറീൻ വേണ്ട
text_fieldsദോഹ: ഇതര രാജ്യങ്ങളിൽ നിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കും ഖത്തറിൽ ഇനി ക്വാറൻറീൻ വേണ്ട. ഖത്തർ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ള വാക്സിൻ സ്വീകരിച്ചവർക്കും നിശ്ചിതരേഖകൾ കൈവശമുള്ളവർക്കുമാണ് ക്വാറൻറീൻ ഒഴിവാക്കിയിരിക്കുന്നത്. ഖത്തറിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർ പുറത്തുപോയി ആറുമാസത്തിനുള്ളിൽ തിരിച്ചെത്തിയാൽ അവർക്ക് ക്വാറൻറീൻ വേണ്ടെന്ന ഇളവ് നേരത്തേ നിലവിൽ ഉണ്ട്.
ഫൈസർ ബയോൻടെക്, മൊഡേണ, ആസ്റ്റർ സെനക, ജോൺസൻ ആൻറ് ജോൺസൺ എന്നീ വാക്സിനുകൾ മറ്റ് രാജ്യങ്ങളിൽ നിന്ന് സ്വീകരിച്ച് ഖത്തറിലെത്തുന്നവർക്കാണ് പുതുതായി ക്വാറൻറീൻ ഒഴിവാക്കിയിരിക്കുന്നത്. വാക്സിൻെറ നിർണിത ഡോസ് സ്വീകരിച്ചവർക്കാണിത്. ജോൺസൺ ആൻറ് ജോൺസൻെറ സിംഗിൾ ഡോസ് സ്വീകരിച്ചവർ, മറ്റ് വാക്സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ചവർ എന്നിവരെയാണ് പുതുതായി ക്വാറൻറീനിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. വാക്സിൻ സ്വീകരിച്ച് 14 ദിവസത്തിന് ശേഷമായിരിക്കണം ഇവർ ഖത്തറിൽ എേത്തണ്ടത്.
വാക്സിൻ എടുത്തതിന്‍റെ ഔദ്യോഗിക വിവരങ്ങൾ അടങ്ങിയ കാർഡ് ഇവരുടെ കൈവശം ഉണ്ടായിരിക്കണം. വാക്സിനേഷൻ കാർഡിൽ ആ വ്യക്തിയുടെ ഔദ്യോഗിക രേഖകളിലുള്ളതുപോലെതന്നെ പേര് ഉണ്ടാകണം. വാക്സിന്റെ പേര് കാർഡിൽ ഉണ്ടായിരിക്കണം. വാക്സിന്റെ സീരിയൻ നമ്പർ ഉണ്ടായിരിക്കണം. വാക്സിനേഷൻ കേന്ദ്രത്തിൻെറ ഔദ്യോഗിക സീൽ, അെല്ലങ്കിൽ ലോഗോ കാർഡിൽ പതിച്ചിരിക്കണം.
എന്നാൽ ഖത്തറിൽ എത്തുന്നവർ ഒന്നുകിൽ വിമാനത്താവളത്തിലോ തുറമുഖങ്ങളിലോ കരമാർഗമാണെങ്കിൽ അവിടെയുള്ള കേന്ദ്രത്തിൽനിന്നോ കോവിഡ് 19 പി.സി.ആർ. പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് തെളിയിക്കണം. അെല്ലങ്കിൽ യാത്രക്കാരൻെറ കൈവശം ഖത്തർ അംഗീകരിച്ച വിദേശരാജ്യങ്ങളിലെ പരിശോധനകേന്ദ്രങ്ങളിൽ നിന്നുള്ള കോവിഡ് നെഗറ്റീവ്
സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഖത്തറിൽ എത്തുന്നതിന് 72 മണിക്കൂർ മുമ്പിലുള്ള പരിശോധനാഫലം ആയിരിക്കണം ഇത്.എല്ലാവരുടെയും ഇഹ്തിറാസ് ആപ്പിൽ പച്ച സ്റ്റാറ്റസ് ആയിരിക്കണം.വാക്സിൻ എടുത്തതിന് ശേഷമുള്ള 14 ദിവസം കഴിയാതെയാണ് ഒരാൾ ഖത്തറിലേക്ക് വരുന്നതെങ്കിൽ അയാൾ ഏഴ് ദിവസമോ 14 ദിവസമോ ഹോം ക്വാറൻറീനിൽ കഴിയണം. ഈ ദിവസങ്ങളിൽ ഏതാണോ കുറവ് അത്രയും ദിവസമാണ് ഹോം ക്വാറൻറീനിൽകഴിയേണ്ടിവരിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.