കോവിഡ് മൂന്നാം തരംഗം സുരക്ഷിതമായി തടയാൻ വാക്സിനേഷനും ബൂസ്റ്റർ ഡോസും ഫലപ്രദം
text_fieldsദോഹ: കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ വാക്സിനേഷൻ ഏറെ ഫലപ്രദമമെന്ന് നാഷനൽ ഹെൽത്ത് സ്ട്രാറ്റജിക് തലവനും ഹമദ് മെഡിക്കൽ കോർപറേഷൻ പകർച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ. അബ്ദുൽ ലതീഫ് അൽ ഖാൽ. നിലവിലെ കോവിഡ് വ്യാപനം സുരക്ഷിതമായി തടയാൻ വാക്സിനേഷനും ബൂസ്റ്റർ ഡോസും സഹായകമായതായി അദ്ദേഹം വ്യക്തമാക്കി. 'ചിലർ ശക്തമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുമ്പോഴും വാക്സിനുകൾ നൽകുന്ന ഉയർന്ന പ്രതിരോധശേഷി ആരോഗ്യ സുരക്ഷിതത്വം നൽകുന്നതാണ്. സമീപകാലത്തായി രാജ്യത്ത് റിപ്പോർട്ട് ചെയ്ത ഏഴ് കോവിഡ് മരണങ്ങളിൽ ആരും വാക്സിൻ സ്വീകരിച്ചിരുന്നില്ല. നിലവിൽ ഐ.സിയുകളിൽ പ്രവേശിക്കപ്പെട്ടവരാവട്ടെ വാക്സിൻ സ്വീകരിക്കാത്തവരോ രണ്ടാം ഡോസ് എടുത്ത് ആറ് മാസം പിന്നിട്ടവരോ ആണ്. ബൂസ്റ്റർ ഡോസ് എടുത്തവർ ആരും തന്നെ ഐ.സി.യുവിൽ പ്രവേശിക്കപ്പെട്ടിട്ടുമില്ല' -ഡോ. അബ്ദുൽ ലതീഫ് അൽ ഖാൽ വ്യക്തമാക്കി.
സ്വാഭാവികമായി നേടുന്ന പ്രതിരോധശേഷിയേക്കാൾ വാക്സിൻ വഴി ലഭി പ്രതിരോധശേഷി ആർജിച്ചെടുക്കാൻ കഴിയും. നിലവിൽ രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പിന്നിട്ടവരെല്ലാം ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടതാണ് -അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ കോവിഡ് വാക്സിനേഷൻ കാമ്പയിൻ അതിവേഗത്തിലായതായും അദ്ദേഹം പറഞ്ഞു. 28 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇൻഡസ്ട്രിയൽ ഏരിയയിലെ വിശാലമായ സെന്ററിലുമായാണ് ബൂസ്റ്റർ ഡോസ് പുരോഗമിക്കുന്നത്. നിലവിൽ 3.68 ലക്ഷം ബൂസ്റ്റർ ഡോസ് വാക്സിനുകൾ രാജ്യത്ത് ഇതിനകം നൽകിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.