എല്ലാവർക്കും വാക്സിൻ; പിന്തുണയുമായി ഖത്തർ
text_fieldsദോഹ: എല്ലാവർക്കും കോവിഡ് വാക്സിൻ ലഭ്യമാക്കുന്നതിനുള്ള മുഴുവൻ ശ്രമങ്ങൾക്കും പിന്തുണ നൽകാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തർ തൊഴിൽ മന്ത്രി ഡോ. അലി ബിൻ സിമൈഖ് അൽ മർറി. കോവിഡ് മഹാമാരിയെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകുന്നതിനായി ഖത്തർ 140 ദശലക്ഷം ഡോളർ ഇതിനകം ചെലവഴിച്ചിട്ടുണ്ടെന്നും 80ലധികം രാജ്യങ്ങൾക്കും നിരവധി പ്രാദേശിക, അന്തർദേശീയ സംഘടനകൾക്കും ഖത്തർ സഹായം എത്തിച്ചിട്ടുണ്ടെന്നും ഡോ. അലി സിമൈഖ് അൽ മർറി പറഞ്ഞു. 31 ലക്ഷം ജനങ്ങളെ സ്വന്തം നാടുകളിലെത്തിക്കാനും ഖത്തർ മുന്നിലുണ്ടായിരുന്നുവെന്നും ജനീവയിൽ ഇൻറർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈേഗ്രഷൻ കൗൺസിൽ സംഘടിപ്പിച്ച ഉന്നതതല യോഗത്തിൽ അൽ മർറി പറഞ്ഞു.
ലോകത്തുടനീളം ദുരിതമനുഭവിക്കുന്നവർക്കായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയുടെ 70ാം വാർഷികത്തിൽ അവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയാണെന്നും മന്ത്രി അറിയിച്ചു. കോവിഡിെൻറ പ്രതിസന്ധികളിൽനിന്നും ഒരു രാജ്യവും ഒഴിവായിട്ടില്ലെന്നും സാമ്പത്തിക, സാമൂഹിക, ആരോഗ്യ മേഖലയിൽ വലിയ പ്രതിസന്ധികളും വെല്ലുവിളികളുമാണ് മഹാമാരിയെ തുടർന്നുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വളരെ അസാധാരണമായ ഈ പ്രതിസന്ധികളെ മറികടക്കാൻ എല്ലാ സർക്കാറുകളും രംഗത്തുവരേണ്ടതുണ്ട്. കോവിഡ് പൊട്ടിപ്പുറപ്പെട്ട ആദ്യനാളുകളിൽ തന്നെ ഖത്തർ മതിയായ തയാറെടുപ്പുകൾ നടത്തിയിരുന്നുവെന്നും ദേശീയ, അന്തർദേശീയ തലത്തിൽ ഇത് പ്രകടമായിരുന്നുവെന്നും അടിയന്തര സാഹചര്യം നേരിടുന്നതിന് നിരവധി പരിപാടികളാണ് ഖത്തർ നടപ്പിലാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.