കുട്ടികൾക്ക് വാക്സിൻ: അംഗീകാരത്തിനായി ഫൈസറും മൊഡേണയും
text_fields12-15 വയസ്സിലുള്ള കുട്ടികൾക്ക് ഫൈസർ ബയോൻടെക് വാക്സിൻ നൽകുന്നതിന് അംഗീകാരം ലഭിക്കുന്നതിനുള്ള അപേക്ഷ കമ്പനി സമർപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. 16 വയസ്സാണ് ഫൈസർ വാക്സിൻ നൽകുന്നതിനുള്ള കുറഞ്ഞ പ്രായം. കഴിഞ്ഞ ആഴ്ച 12-15 വയസ്സിലുള്ളവർക്ക് ഫൈസർ വാക്സിൻ നൽകാൻ കാനഡ അനുമതി നൽകിയിരുന്നു.
കോവിഡ്-19 മഹാമാരിക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിലെ രണ്ടാം ഘട്ടമാണ് കൗമാരക്കാരെ ഉൾപ്പെടുത്തിയുള്ള വാക്സിൻ കാമ്പയിൻ. അതോടൊപ്പം, ആറുമാസം മുതൽ 11 വയസ്സ് വരെയുള്ള കുട്ടികളിൽ ക്ലിനിക്കൽ അടിസ്ഥാനത്തിലുള്ള വാക്സിൻ പരീക്ഷണം മാർച്ചിൽ ആരംഭിച്ചതായി മൊഡേണ വ്യക്തമാക്കി. എന്നാൽ രണ്ട് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികളിൽ വാക്സിൻ നൽകുന്നതിനുള്ള അടിയന്തര അനുമതിക്കായി അപേക്ഷ സമർപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഫൈസർ ബയോൻടെക്.
ജര്‍മന്‍ മരുന്ന് നിര്‍മാതാക്കളായ ബയോൻടെക്കിെൻറ പങ്കാളിത്തത്തോടെയാണ് ൈഫസറിെൻറ കോവിഡ് വാക്സിൻ വികസിപ്പിച്ചെടുത്തത്. ന്യൂയോര്‍ക് ആസ്ഥാനമായ കമ്പനിയാണ് ഫൈസര്‍. ആദ്യഘട്ടത്തില്‍ 144 കുട്ടികളിലാണ് കമ്പനി പരീക്ഷണം നടത്തിയത്. മൂന്ന് പ്രായ വിഭാഗങ്ങളിലായിരുന്നു ആദ്യഘട്ട പരീക്ഷണം. ആറു മാസത്തിനും രണ്ട് വയസ്സിനുമിടയില്‍, രണ്ടിനും അഞ്ചിനുമിടയിലെ പ്രായക്കാര്‍, അഞ്ചിന് മുകളില്‍ 11 വയസ്സു വരെയുള്ളവര്‍ എന്നിങ്ങനെയാണ് ഈ മൂന്ന് വിഭാഗങ്ങള്‍. കുട്ടികളില്‍ 10 മൈക്രോ ഗ്രാം ഡോസ് മുതലാണ് നൽകിത്തുടങ്ങുക. ക്രമേണ ഉയര്‍ന്ന അളവിലേക്ക് മാറും. പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മൂന്ന് മൈക്രോഗ്രാം മുതല്‍ ഡോസ് സ്വീകരിക്കാനുള്ള സൗകര്യവുമുണ്ട്. മുതിര്‍ന്നവര്‍ക്ക് ഒരു ഡോസിന് 30 മൈക്രോഗ്രാം അടങ്ങിയ രണ്ടു ഷോട്ടുകളാണ് വേണ്ടത്.
പരീക്ഷണത്തിെൻറ അടുത്ത ഘട്ടത്തില്‍ തെരഞ്ഞെടുത്ത ഡോസ് ലെവലിെൻറ സുരക്ഷയും ഫലപ്രാപ്തിയും ഗവേഷകര്‍ വിലയിരുത്തും. ആറുമാസത്തെ നിരീക്ഷണത്തിനും തുടർനടപടികൾക്കും ശേഷം പ്ലേസിബോ (മരുന്നെന്ന രീതിയില്‍ നൽകുന്ന മരുന്നല്ലാത്ത വസ്തു) ലഭിച്ച കുട്ടികള്‍ക്ക് വാക്സിന്‍ സ്വീകരിക്കാനുള്ള അവസരമുണ്ടാകുമെന്നും ഫൈസർ തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മോഡേണ ആകട്ടെ കഴിഞ്ഞ ഡിസംബറില്‍ 12നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ പരീക്ഷണം തുടങ്ങിയിട്ടുണ്ട്.
സിംഗ്ള്‍ ഷോട്ട് വാക്സിന്‍ നവജാത ശിശുക്കളില്‍ ഉള്‍പ്പെടെ പരീക്ഷിക്കാന്‍ ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 12 നും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനുള്ള അംഗീകാരത്തിനായി അധികൃതരെ സമീപിച്ചിരിക്കുകയാണ് മൊേഡണയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.