കോവിഡിനെ പിടിച്ചുകെട്ടാൻ വാക്സിൻ
text_fieldsഭക്ഷണ അലര്‍ജി കോവിഡ് വാക്സിെൻറ ദോഷഫലമല്ല
ദോഹ: ഖത്തറിൽ ഡിസംബർ 23 മുതൽ തുടങ്ങിയ കോവിഡ് വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ പുരോഗമിക്കുന്നു. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഭക്ഷണ അലര്‍ജി ഉണ്ടാകാമെങ്കിലും അത് വാക്സിെൻറ ദോഷഫലമല്ല. ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും പൊതുജനാരോഗ്യമന്ത്രാലയം വാക്സിനേഷന് മേധാവി ഡോ. സുഹ അല്‍ ബയാത് പറഞ്ഞു. നിലവിൽ ഫൈസര്‍ ബയോൻടെക് കോവിഡ് വാക്സിനാണ് നൽകുന്നത്. പ്രവാസികൾക്കും സ്വദേശികൾക്കും സൗജന്യമായാണ് കുത്തിവെപ്പ്.
മന്ത്രാലയത്തിെൻറ തത്സമയ ഇൻസ്റ്റഗ്രാം ചോദ്യോത്തര പരിപാടിയിൽ കോവിഡ് വാക്സിനേഷൻ സംബന്ധിച്ച പൊതുചോദ്യങ്ങള്ക്ക് മറുപടി പറയുകയായിരുന്നു ഡോ. സുഹ അൽബയാത്. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചോദ്യോത്തര സെഷനില്‍ പങ്കെടുത്തു. ഭക്ഷണ അലര്‍ജി ദോഷഫലമല്ലെങ്കിലും ഇത്തരത്തിലുള്ളവർ കൂടുതൽ നേരം നിരീക്ഷണത്തിൽ തുടരാന്‍ ആരോഗ്യ രംഗത്തുള്ളവര്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്. ഭക്ഷണ അലര്‍ജിയുള്ള പലരും വാക്സിന് എടുക്കുകയും സുഖകരമായ അവസ്ഥയിലാവുകയും ചെയ്തിട്ടുണ്ട്. കോവിഡ് വാക്സിനില്‍ ഭക്ഷ്യഘടകങ്ങളോ ആൻറിബയോട്ടിക്ക് ഘടകങ്ങളോ ഇല്ല.അതിനാല്‍ ഭക്ഷണത്തിലോ മരുന്നിലോ അലര്ജിയുണ്ടായാല്പോലും വാക്സിന് ഉപയോഗിക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്.
ഭക്ഷണ അലര്‍ജിയുള്ള പലരും വാക്സിന് എടുക്കുകയും സുഖകരമായ അവസ്ഥയിലാവുകയും ചെയ്തിട്ടുണ്ട്. വാക്സിന് എല്ലാവർക്കും സൗജന്യമാണ്. ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലെങ്കില്‍ റജിസ്ട്രേഷനും അഡ്്മിഷൻ ഫീസുമായി െചറിയ തുകയാണ് ഈടാക്കുക. വാക്സിനുകളുടെ വില ഈടാക്കുന്നില്ല. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ആവശ്യമായത്ര വാക്സിനുകള്‍ ലഭിക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം ഫൈസര്‍ ബയോൻടെക്, മോഡേണ കമ്പനികളുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.
നിലവിൽ 50 വയസ്സിനും അതിനുമുകളിലുമുള്ള പ്രവാസികൾക്ക് വാക്സിൻ സ്വീകരിക്കാൻ കഴിയും. എന്നാൽ ദീർഘകാല രോഗമുള്ളവർക്കും ഖത്തരികൾക്കും ഏത് പ്രായത്തിലുള്ളവരാണെങ്കിലും വാക്സിൻ സ്വീകരിക്കാനാകും.
കഴിഞ്ഞദിവസം മൊഡേണ കമ്പനിയുടെ കോവിഡ് വാക്സിനും മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. അടിയന്തരഘട്ടത്തിൽ രോഗികൾക്ക് നൽകാനാണ് അനുമതി. നേരത്തേ കുറച്ച് ആശുപത്രികളിൽ മാത്രമേ കുത്തിവെപ്പ് സൗകര്യം ഉണ്ടായിരുന്നുള്ളൂ. എന്നാൽ പിന്നീട് 27 പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സൗകര്യം ഏർപ്പെടുത്തി.
ചെറു പാർശ്വഫലങ്ങൾ മാത്രം
ഖത്തറില്‍ ഇതിനകം ഒരുലക്ഷത്തിലേറെ പേർ കോവിഡ്വാക്സിൻ കുത്തിവെപ്പെടുത്തുകഴിഞ്ഞു. വാക്സിനിലെ ഏതെങ്കിലും ഘടകങ്ങളില്‍ ഒരാൾക്ക് അലര്‍ജിയോ ഗുരുതരമായ മറ്റേതെങ്കിലും പ്രശ്നങ്ങളുണ്ടാവുകയോ ആണെങ്കില്‍ ബന്ധപ്പെട്ടവർ പരിശോധിച്ച് അവര്‍ വാക്സിനേഷന് ചെയ്യാന്‍ യോഗ്യരാണോയെന്ന് തീരുമാനിക്കും. കുത്തിവെപ്പ് നടത്തുന്ന സ്ഥലത്തെ വേദനയാണ് ഇതിനകം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പാര്‍ശ്വഫലങ്ങള്‍. ചിലർക്ക് കൈയുടെ ഭാരം കുറയുന്നതായി തോന്നും. ശരീര വേദന, ക്ഷീണം, തലവേദന, ശരീര താപനിലയിലെ വര്‍ധന തുടങ്ങിയവയും പലർക്കും ഉണ്ട്. എന്നാല്‍ ഭൂരിപക്ഷം പേര്‍ക്കും പാര്‍ശ്വഫലങ്ങള്‍ 24 മണിക്കൂറിനകം ഇല്ലാതായിട്ടുണ്ട്. ചിലര്‍ക്ക് കുറച്ചു നാള് കൂടി നീണ്ടുനില്ക്കുന്നു. രോഗപ്രതിരോധ ശേഷിയും ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെയും ആശ്രയിച്ചാണ് പാര്‍ശ്വഫലങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ചിലര്‍ക്ക് ആദ്യ തവണയേക്കാള്‍ രണ്ടാം തവണ അല്പം ശക്തമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് ആദ്യതവണയേക്കാള് കുറവുള്ളവരുമുണ്ടായിരുന്നു. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഗുരുതരമോ അപകടകരമോ അല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
രണ്ടുഡോസും നിർബന്ധം, പ്രതിരോധവും
വാക്സിെൻറ രണ്ടു ഡോസും എടുക്കൽ നിർബന്ധമാണ്. ശരിയായ രീതിയില്‍ ആൻറിബോഡി പ്രവര്‍ത്തിക്കാന്‍ രണ്ടാമത്തെ ഡോസിനുശേഷം രണ്ടാഴ്ചയോളമെടുക്കും. ആദ്യ ഡോസിന് പിന്നാലെ ശരീരം ആൻറിബോഡികള്‍ ഉൽപാദിപ്പിക്കാന് തുടങ്ങും. പ്രതിദിനം ഇത് വര്‍ധിക്കുകയും ചെയ്യും. രണ്ടാമത്തെ ഡോസിനുപിന്നാലെ കൂടുതല്‍ ആൻറിബോഡികള്‍ ഉൽപാദിപ്പിക്കുന്നത് ശരീരത്തിെൻറ രോഗപ്രതിരോധം കൂടുതല്‍ മികച്ചതാക്കും. രണ്ടാഴ്ചയോടെ മതിയായ സംരക്ഷണം ലഭിക്കുകയും ചെയ്യും.
എങ്കിലും 95 ശതമാനമാണ് വാക്സിന് ഫലപ്രദമാകുക. ബാക്കി അഞ്ച് ശതമാനത്തില്‍ ആൻറിബോഡികള്‍ വികസിക്കുകയോ ഉൽപാദിപ്പിക്കപ്പെടുകയോ ഇല്ലെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതുകൊണ്ടാണ് വാക്സിൻ സ്വീകരിച്ചാലും സാമൂഹിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും സാനിറ്റൈസര്‍ ഉപയോഗിക്കാനും ഉപദേശിക്കുന്നത്. ഓരോരുത്തരുടെയും ശരീരം ഏത് തരത്തിലാണ് പ്രതികരിക്കുന്നതെന്നും പ്രതിരോധശേഷി വികസിപ്പിക്കുന്നതെന്നും അറിയില്ല. ഇതിനാല്‍ പ്രതിരോധമില്ലാത്ത അഞ്ച് ശതമാനത്തിലോ വാക്സിന് പ്രവര്‍ത്തിക്കുന്ന 95 ശതമാനത്തിലോ ആണ് പ്രതിരോധശേഷി ഉള്‍പ്പെടുന്നത് എന്ന് അറിയാനാവില്ല. ക്വാറൻറീൻ, മാസ്ക് ധരിക്കൽ, ശാരീരിക അകലം പാലിക്കൽ തുടങ്ങിയവ എല്ലാവരും ഒരുപോലെ പാലിക്കണം.
നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങളും തീരുമാനങ്ങളും എല്ലാവർക്കും ഒരുപോലെയാണ്. മതിയായ അളവിൽ വാക്സിൻ എത്തുകയും രാജ്യത്തെ ഭൂരിപക്ഷം ആളുകളും വാക്സിൻ സ്വീകരിക്കുകയും ചെയ്താൽ മാത്രമേ ഇതിൽനിന്ന് മാറ്റമുണ്ടാകൂ. ആകെ ജനസംഖ്യയുടെ 75 മുതൽ 80 ശതമാനംവരെ ആളുകൾ വാക്സിൻ സ്വീകരിക്കണം. എന്നാൽ മാത്രമേ ഭൂരിപക്ഷം ആളുകളും രോഗപ്രതിരോധ േശഷി കൈവരിച്ചു എന്നുപറയാൻ കഴിയൂ. ഈ അവസ്ഥ കൈവരിക്കാൻ കഴിഞ്ഞാൽ രോഗബാധയുടെ ശേഷി ദുർബലമാവുകയും ചെയ്യും. ഇതിനുശേഷം മാത്രമേ പ്രതിരോധ നടപടികളും നിയന്ത്രണങ്ങളും മാറ്റുവാൻ കഴിയൂ.
ആദ്യ ഡോസ് സ്വീകരിച്ചു എന്നതുകൊണ്ട് മാത്രം അയാൾക്ക് പ്രതിരോധശേഷി കൈവരില്ല. ആദ്യഡോസ് സ്വീകരിച്ചയാൾക്കും കോവിഡ് ബാധിക്കാനുള്ള നല്ല സാധ്യതയുണ്ട്. കാരണം ആദ്യഡോസ് കൊണ്ട് മാത്രം ശരീരത്തിൽ രോഗപ്രതിരോധശേഷി വികസിക്കുന്നില്ല. എല്ലാ വർഷവും വാക്സിൻ സ്വീകരിക്കേണ്ടിവരുമോ എന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ല. വാക്സിൻ സുരക്ഷിതമാണെന്നും ഫലവത്താണെന്നും മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ.
കോവിഡ് സ്ഥിരീകരിച്ചയുടൻ ഒരാൾക്ക് കോവിഡ് വാക്സിൻ നൽകില്ല. രോഗം മാറി മാനദണ്ഡപ്രകാരമുള്ള കാലാവധി പൂർത്തിയായാൽ മാത്രമേ വാക്സിൻ നൽകൂ. കോവിഡ്ബാധിച്ചയാൾക്ക് സ്വാഭാവികമായി കൈവരുന്ന പ്രതിരോധശേഷി മൂന്നുമാസംവരെ നീണ്ടുനിൽക്കാം. എന്നാൽ എത്രകാലം പ്രതിരോധശേഷി ഒരാൾക്ക് ഉണ്ടാവും എന്ന് കൃത്യമായി പറയാൻ സാധിക്കില്ല.
മുലയൂട്ടലും വാക്സിനും
16 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ സുരക്ഷിതമാണ്. ഗർഭിണികൾക്കോ മുലയൂട്ടുന്ന സ്ത്രീകൾക്കോ വാക്സിൻ മൂലം ഏതെങ്കിലും തരത്തിലുള്ള മോശം ഫലങ്ങൾ ഉണ്ടായി എന്നത് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. വാക്സിനിലെ ഏതെങ്കിലും ഘടകം ഇത്തരത്തിലുള്ളവർക്ക് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കില്ല. മുലയൂട്ടുന്നവര്‍ വാക്സിന് എടുക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ശാസ്ത്രീയ വിവരങ്ങളില്ല. എന്നാൽ മുലയൂട്ടുന്ന ചില സ്ത്രീകള്‍ വാക്സിന് എടുത്തിട്ടുണ്ട്. അവര്‍ക്ക് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല.
എല്ലാവരും രജിസ്റ്റർ ചെയ്യണം
വാക്സിൻ സ്വീകരിക്കാനായി എല്ലാവർക്കും ഓൺലൈനിൽ രജിസ്ട്രേഷൻ നടത്തണം. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ https://appcovid19.moph.gov.qa/en/instructions.html ലിങ്കിലൂടെ രജിസ്ട്രേഷൻ നടത്താനാകും. ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണമെങ്കിൽ അവരവരുടെ നാഷനൽ ഓതൻറിഫിക്കേഷൻ സിസ്റ്റം (എൻ.എ.എസ്) തൗതീഖ് യൂസർനെയിമും പാസ്വേഡും നിർബന്ധമാണ്. എൻ.എ.എസ് അക്കൗണ്ട് നിലവിൽ ഇല്ലാത്തവർ https://www.nas.gov.qa ലിങ്ക് വഴി അക്കൗണ്ട് ഉണ്ടാക്കിയാലും മതിയാകും. പാസ്വേഡോ യൂസർനെയിമോ മറന്നുപോയവർക്ക് https://www.nas.gov.qa/self service/reset/personal?lang=en ലിങ്ക് വഴി റീസെറ്റ് ചെയ്യാനുമാകും.
മൊഡേണ -ൈഫസർവാക്സിനുകൾ
ഫൈസർ വാക്സിനും മൊഡേണ വാക്സിനും തമ്മിൽ ചില വ്യത്യാസങ്ങൾ മാത്രമേയുള്ളൂ. ഫെബ്രുവരി അവസാനത്തോെടതന്നെ മൊഡേണ വാക്സിൻ ഖത്തറിൽ എത്തും. ഫൈസർ വാക്സിൻ 16 വയസ്സിനും അതിന് മുകളിലുമുള്ളവർക്ക് നൽകാനാണ് അംഗീകാരമുള്ളത്. എന്നാൽ മൊഡേണ വാക്സിൻ 18നും അതിനുമുകളിലും പ്രായമുള്ളവർക്കാണ് നൽകുക. ഫൈസർ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞ് 21 ദിവസം കഴിഞ്ഞാലാണ് അടുത്ത ഡോസ് നൽകുക. എന്നാൽ മൊഡേണ വാക്സിനിൽ ഇത് 28 ദിവസമാണ്. രണ്ട് വാക്സിനും ലഭ്യമാകുന്ന സമയത്ത് ഏത് വാക്സിൻ ആണ് സ്വീകരിക്കേണ്ടത് എന്നതുസംബന്ധിച്ച് രണ്ടു വാക്സിെൻറയും ലഭ്യതയനുസരിച്ചാണ് തീരുമാനമെടുക്കുക. രണ്ട് വാക്സിനും ഒരുപോലെ ഫലവത്താണ്.
എല്ലാവർക്കും രജിസ്റ്റർ ചെയ്യാം
പൗരന്മാർക്കും പ്രവാസികൾക്കുമടക്കം സൗജന്യമായാണ് കുത്തിവെപ്പ്. സന്ദർശകവിസയിലുള്ളവർക്ക് നൽകുന്നില്ല. ആദ്യഘട്ടത്തിൽ ആർക്കും വാക്സിൻ നിർബന്ധമാക്കിയിട്ടില്ല. എന്നാൽ, അടുത്തുതന്നെ എല്ലാവരും കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടിവരും. വാക്സിൻ സ്വീകരിക്കാനായി എല്ലാവർക്കും ഓൺലൈനിൽ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യം മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ https://appcovid19.moph.gov.qa/en/instructions.html ലിങ്കിലൂടെ രജിസ്ട്രേഷൻ നടത്താനാകും. ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണമെങ്കിൽ അവരവരുടെ നാഷനൽ ഓതൻറിഫിക്കേഷൻ സിസ്റ്റം (എൻ.എ.എസ്) തൗതീഖ് യൂസർനെയിമും പാസ് വേഡും നിർബന്ധമാണ്. എൻ.എ.എസ് അക്കൗണ്ട് നിലവിൽ ഇല്ലാത്തവർ https://www.nas.gov.qa ലിങ്ക് വഴി അക്കൗണ്ട് ഉണ്ടാക്കിയാലും മതിയാകും. പാസ്വേഡോ യൂസർനെയിമോ മറന്നുപോയവർക്ക് https://www.nas.gov.qa/selfservice/reset/personal?lang=en ലിങ്ക് വഴി റീസെറ്റ് ചെയ്യാനുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.