വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ പുരോഗമിക്കുന്നു
text_fieldsദോഹ: ഡിസംബർ 23 മുതലാണ് ഖത്തറിൽ വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ തുടങ്ങിയത്. എല്ലാവർക്കും സൗജന്യമായാണ് കുത്തിവെപ്പ്. 27 പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സൗകര്യമുണ്ട്. മുൻഗണനാപട്ടികയിൽ ഉള്ളവർക്കാണ് നിലവിൽ വാക്സിൻ നൽകുന്നതെങ്കിലും എല്ലാവർക്കും കുത്തിവെപ്പ് നൽകുകയാണ് ലക്ഷ്യം.
ഇതിെൻറ ഭാഗമായാണ് ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ (ക്യൂ.എൻ.സി.സി) പ്രത്യേക വാക്സിനേഷൻ കേന്ദ്രം തുറന്നത്. അപ്പോയിൻറ്മെൻറ് ഉള്ളവർക്കാണ് ഇവിടെ വാക്സിൻ നൽകുക എന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ രജിസ്ട്രേഷൻ ഇല്ലാത്തവർക്കും അപ്പോയിൻറ്മെൻറ് ഇല്ലാത്തവർക്കും ഇവിടെനിന്ന് വാക്സൻ സ്വീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
വാക്സിനായി എല്ലാവർക്കും ഓൺലൈനിൽ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യവും മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ https://appcovid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണമെങ്കിൽ അവരവരുടെ നാഷനൽ ഓതൻറിഫിക്കേഷൻ സിസ്റ്റം (എൻ.എ.എസ്) തൗതീഖ് യൂസർനെയിമും പാസ് വേർഡും നിർബന്ധമാണ്.
എൻ.എ.എസ് അക്കൗണ്ട് നിലവിൽ ഇല്ലാത്തവർ https://www.nas.gov.qa എന്ന ലിങ്ക് വഴി അക്കൗണ്ട് ഉണ്ടാക്കിയാലും മതിയാകും. പാസ്വേർഡോ യൂസർനെയിമോ മറന്നുപോയവർക്ക് https://www.nas.gov.qa/selfservice/reset/personal?lang=en എന്ന ലിങ്ക് വഴി റീസെറ്റ് ചെയ്യാനുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.