വന്ദേഭാരത്: ഖത്തറിൽനിന്ന് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി
text_fieldsദോഹ: വന്ദേഭാരത് സർവിസിൽ എയർ ഇന്ത്യക്ക് പകരം സ്വകാര്യ വിമാനകമ്പനികളെ ഉൾപ്പെടുത്തിയതോടെ ടിക്കറ്റ് നിരക്കിൽ വൻവർധന. ഖത്തറില്‍നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ഇത് വൻതിരിച്ചടിയായി. ഖത്തറിൽനിന്ന് ജൂൈല 16 മുതലുള്ള വിമാനങ്ങൾക്കാണ് ഇൻഡിഗോ നിരക്ക് വൻതോതിൽ കൂട്ടിയത്. കോഴിക്കോട്ടേക്ക് 800 മുതൽ 840 റിയാലായിരുന്നു നേരത്തെ ഈടാക്കിയിരുന്നതെങ്കില്‍ പുതിയ നിരക്ക് 1004 റിയാലാണ്.
തിരുവനന്തപുരത്തേക്ക് നേരത്തെയുണ്ടായിരുന്നത് 860 റിയാൽ ആയിരുന്നു. ഇത് 1052 ആയാണ് വർധിപ്പിച്ചത്. 809 റിയാല്‍ ഈടാക്കിയിരുന്ന കണ്ണൂരിലേക്കുള്ള പുതിയ നിരക്ക് 950 റിയാലാണ്. 809 റിയാല്‍ ഉണ്ടായിരുന്ന കൊച്ചിയിലേക്ക് 1004 ആയാണ് ഉയർത്തിയിരിക്കുന്നത്.
വന്ദേഭാരത് മിഷെൻറ നാലാംഘട്ടത്തില്‍ ഖത്തറിൽ നിന്നുള്ള മുഴുവന്‍ സർവിസുകളും നടത്തുന്നത് ഇൻഡിഗോയാണ്. ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ എംബസിയിൽ രജിസ്റ്റർ ചെയ്യുന്നതോടെ ലഭിക്കുന്ന ഇ.ഒ.ഐ.ഡി നമ്പർ ഉപയോഗിച്ചാണ് ഇൻഡിഗോ എയർലൈൻസിെൻറ വെബ്സൈറ്റിൽനിന്ന് നേരിട്ട് സീറ്റ് ബുക്ക് ചെയ്യേണ്ടത്. ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ https://www.indianembassyqatar.gov.in/indian_nationals_repatriation_reg_form എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.