വാണിമേൽ ഫോറം വോളിബാൾ നാളെ
text_fieldsദോഹ : ഖത്തർ വാണിമേൽ പ്രവാസി ഫോറം സംഘടിപ്പിക്കുന്ന ‘നെറ്റ് ബാഷ് 23’ വോളിബാൾ ടൂർണമെന്റ് വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഉച്ചക്ക് മൂന്ന് മണി മുതൽ മിസൈമിർ ഹാമിൽട്ടൺ ഇന്റർനാഷനൽ സ്കൂളിലെ ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം.
ഖത്തറിലെ പ്രമുഖ ടീമുകൾ അണിനിരക്കുന്ന മത്സരത്തിൽ മുൻ വോളിബാൾ താരവും ഖത്തർ വോളി അസോസിയേഷൻ അംഗങ്ങളായ സൈദ് ജുമാ അൽ ഹിതിമി, ഇബ്രാഹിം മുഹമ്മദ് അൽനാമ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.ടൂർണമെന്റിൽ തമിഴ്നാട് വോളി ക്ലബ്, തുളു കോട്ട, ദോസ്താനാ ദോഹ, ടീം ലൈം ഫ്രഷ് റസ്റ്റോറന്റ്, ഇവാഖ്, ടീം വാണിമേൽ പ്രവാസി ഫോറം എന്നീ ആറ് ടീമുകളാണ് മാറ്റുരക്കുക. വിജയികൾക്ക് പ്രൈസ് മണിയും ട്രോഫിയും സമ്മാനമായി ലഭിക്കും.
വാണിമേൽ പ്രവാസി ഫോറം ജഴ്സി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ പ്രവാസി ഫോറം പ്രസിഡന്റ് ശമ്മാസ് കളത്തിൽ അധ്യക്ഷത വഹിച്ചു. സാദിഖ് ചെന്നാടൻ, എം.കെ അബ്ദുസ്സലാം, അംജദ് വാണിമേൽ, ആരിഫ് ടി.വി, സമീർ മാസ്റ്റർ, മൻസൂർ എം.കെ, അസ്ഹർ കെ.സി, നസീം കളത്തിൽ, സുഹൈൽ കെ, അൻസാർ വാണിമേൽ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.കെ സുബൈർ സ്വാഗതവും ട്രഷറർ സി.കെ ഇസ്മായിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.