വാണിമേൽ പ്രവാസി ഫോറം വാർഷികാഘോഷം
text_fieldsദോഹ: പ്രവാസ ഭൂമിയിൽ രണ്ടു പതിറ്റാണ്ട് പൂർത്തീകരിച്ച ഖത്തർ വാണിമേൽ പ്രവാസി ഫോറത്തിന്റെ ‘ഒരുമയുടെ രണ്ടു പതിറ്റാണ്ട്’വാർഷികാഘോഷ പരിപാടികളുടെ പ്രഖ്യാപനം നടത്തി. പ്രവാസി ഫോറം ജനറൽ കൗൺസിൽ മീറ്റിൽ മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ് പരിപാടികൾ പ്രഖ്യാപിച്ചു.
പ്രാദേശിക കൂട്ടായ്മകൾ പ്രവാസികളെ അവരുടെ നാട്ടിന്റെ ഓർമകളിലേക്ക് തിരിച്ചുകൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെ ജീവകാരുണ്യ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ ഇത്തരം കൂട്ടായ്മകൾക്ക് ഏറെ സംഭാവന ചെയ്യാൻ സാധിക്കുമെന്നും പി.കെ. അബ്ദുറബ്ബ് വ്യക്തമാക്കി.
വാണിമേൽ പ്രവാസി ഫോറം പ്രസിഡന്റ് ഷമ്മാസ് കളത്തിൽ അധ്യക്ഷത വഹിച്ചു. ട്രഷറർ സി.കെ. ഇസ്മായിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വാർഷികാഘോഷ പരിപാടികൾ വിശദീകരിച്ചു.
ആരോഗ്യ ബോധവത്കരണം, കായിക മത്സരങ്ങൾ, കലാ മത്സരങ്ങൾ, പാചക മത്സരം, പാരന്റിങ് ക്ലാസ്, വിനോദ യാത്ര, നാട്ടിലെ പ്രവാസി കുടുംബങ്ങൾക്കായി ബോധവത്കരണം, സമാപന സമ്മേളനം തുടങ്ങിയവ സംഘടിപ്പിക്കും. പി.കെ. അബ്ദുറബ്ബിനുള്ള ഉപഹാരം ഉപദേശക സമിതി വൈസ് ചെയർമാൻ ടി.കെ. ആലിഹസൻ കൈമാറി.
സാദിഖ് ചെന്നാടൻ, എം.കെ. അബ്ദുസ്സലാം, ഒന്തത് മൊയ്തു, എം.പി. ശംസുദ്ദീൻ, കെ.വി. സാദിഖ്, ടി.വി. സജീർ, സാദത്ത് സാഗ, സാജിർ കോടിയുറ എന്നിവർ സംസാരിച്ചു. സെക്രട്ടറി സമീർ മാസ്റ്റർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സുഹൈൽ വാണിമേൽ സ്വാഗതവും ലത്തീഫ് വി. പി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.