വാറ്റ് ഉടൻ നടപ്പാക്കില്ല -ധനമന്ത്രി
text_fieldsദോഹ: രാജ്യത്ത് മൂല്യവർധിത നികുതി ധിറുതിപിടിച്ച് നടപ്പാക്കില്ലെന്ന് ധനമന്ത്രി അലി ബിന്‍ അഹ്മദ് അല്‍ കുവാരി അറിയിച്ചു. ഖത്തർ സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തുകൊണ്ടാണ് ഇക്കാര്യം വിശദീകരിച്ചത്.
നികുതി പരിഷ്കാരം സർക്കാറിന്റെ ഭാവിപദ്ധതികളിൽ ഒന്നാണ്. എന്നാൽ, അടിയന്തര സ്വഭാവത്തിൽ മൂല്യവർധിത നികുതിയിൽ പരിഷ്കാരം പ്രഖ്യാപിക്കുന്നില്ല -ധനമന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധിക്കിടെ ജനങ്ങളില്‍ അധികഭാരം അടിച്ചേല്പിക്കില്ലെന്ന് കഴിഞ്ഞ വര്‍ഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു. പണപ്പെരുപ്പ സമയത്ത് ഇത്തരം നികുതി ഘടനകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ അനുകൂലഫലം ലഭിക്കണമെന്നില്ല. വിലനിലവാരം ഉള്‍പ്പെടെ ആഗോള സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ഖത്തര്‍ ഒറ്റപ്പെടുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.
ജി.സി.സിയിൽ ഖത്തറും കുവൈത്തും മാത്രമാണ് വാറ്റ് നടപ്പാക്കാത്ത രാജ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.