'വത്വൻ' അഭ്യാസം: ഹമദ് വിമാനത്താവളം മെട്രോയിൽ നിയന്ത്രണം
text_fieldsദോഹ: ഫിഫ ലോകകപ്പ് സുരക്ഷാസന്നാഹങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന 'വത്വൻ' അഭ്യാസപ്രകടനങ്ങൾ കാരണം തിങ്കളാഴ്ചത്തെ ദോഹ മെട്രോ സർവിസിൽ ചില തടസ്സങ്ങൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. രാവിലെ ഒമ്പതു മുതൽ ഒരു മണിവരെ ഹമദ് ഇന്റർനാഷനൽ വിമാനത്താവളത്തിലേക്കുള്ള സർവിസുകളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
അതേസമയം, മറ്റു സർവിസുകൾക്ക് തടസ്സമുണ്ടാവില്ല. ലോകകപ്പിന്റെ സുരക്ഷാ തയാറെടുപ്പുകളുടെ അവസാന ടെസ്റ്റായ 'വത്വൻ' അഭ്യാസത്തിന് ഞായറാഴ്ചയാണ് തുടക്കംകുറിച്ചത്.11 മന്ത്രാലയങ്ങളുടെയും സൗദി അറേബ്യ, പാകിസ്താൻ, ഫ്രാൻസ്, ജർമനി, പോളണ്ട്, ഇറ്റലി, ജോർഡൻ, കുവൈത്ത്, സ്പെയിൻ, തുർക്കി, ഫലസ്തീൻ, അമേരിക്ക, തുർക്കി, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാവിദഗ്ധരുടെയും പങ്കാളിത്തത്തിലാണ് അഭ്യാസം സംഘടിപ്പിക്കുന്നത്.
അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണ ശേഷി വിലയിരുത്തുക, സൈനിക, സിവിൽ ഏജൻസികൾ തമ്മിലുള്ള കമാൻഡ്, കൺേട്രാൾ, സഹകരണ സംവിധാനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുക, ലോകകപ്പ് സമയത്തെ പതിവ് ദൗത്യങ്ങളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്നതിലെ ബന്ധപ്പെട്ട അധികാരികളുടെ പങ്ക് വർധിപ്പിക്കുക തുടങ്ങിയവയാണ് 'വത്വൻ' അഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.