ഫെസ്റ്റിവൽ സിറ്റിയിൽ 'വാവെയ്' എക്സ്പീരിയൻസ് സ്റ്റോർ
text_fieldsദോഹ: ആഗോള പ്രശസ്തരായ 'വാവെയ്'യുടെ എക്സ്ക്ലൂസിവ് ഷോറൂം ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു. വാവെയ് മൊബൈൽ ഫോണുകളുടെ ഖത്തറിലെ ഏക അംഗീകൃത ഏജൻസിയും പ്രശസ്തരായ ടെക് കമ്പനിയുമായ ഇൻറർടെക് ഗ്രൂപ്പിനു കീഴിലാണ് പുതിയ ഷോറും ഉദ്ഘാടനം ചെയ്യപ്പെട്ടത്.
ഉപഭോക്താക്കൾക്ക് വാവെയ്യുടെ എല്ലാ ഉൽപന്നങ്ങളും സേവനങ്ങളും ഒരു കുടക്കീഴിൽ ഉറപ്പിക്കുന്നതാണ് ഫെസ്റ്റിവൽ സിറ്റിയിലെ എക്സ്പീരിയൻസ് സ്റ്റോർ. ഉദ്ഘാടന ചടങ്ങിൽ വാവെയ്, ഡി.എഫ്.സി, ഇൻറർ ടെക് പ്രതിനിധികൾ പങ്കെടുത്തു. ഖത്തറിലെ 'വാവെയ്' ബ്രാൻഡിനെ അടയാളപ്പെടുത്തുന്ന പുതിയ സ്റ്റോർ ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ ഉൽപന്നങ്ങൾ ലഭ്യമാക്കാനുള്ള അവസരം കൂടിയാണ് ഒരുക്കുന്നത്.
'ഉപഭോക്താക്കൾക്ക് ഞങ്ങളുടെ പങ്കാളികളിൽനിന്നും ഏറ്റവും മികച്ച ഉൽപന്നങ്ങളും ആനുകൂല്യങ്ങളും ഉറപ്പിക്കുകയാണ് ലക്ഷ്യം. ഖത്തറിലെ 'വാവെയ്' മൊബൈലുകളുടെ ഏക അംഗീകൃത ഡീലർ എന്ന നിലയിൽ, ഡിജിറ്റൽ-ടെക് പ്രേമികളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഞങ്ങളുടെ സേവനവും വിപുലപ്പെടുത്തും' -ഇൻറർടെക് ഗ്രൂപ് മനേജിങ് ഡയറക്ടർ അബ്ദുല്ല ഖലിഫ എ.ടി പറഞ്ഞു. എല്ലാദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ സ്റ്റോർ പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.