അഞ്ചിടങ്ങളിൽ ശൈത്യകാല ചന്തകൾ തുറന്നു
text_fieldsദോഹ: 2019-'20 സീസണിലേക്കുള്ള ശൈത്യകാല വിപണികൾക്ക് അഞ്ചിടങ്ങളിൽ തുടക്കമായി. മുനിസിപ ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ കീഴിലുള്ള കാർഷിക വകുപ്പാണ് ശൈത്യകാല ചന്തക ൾക്ക് നേതൃത്വം നൽകുന്നത്.അൽ ശീഹാനിയ, അൽ മസ്റൂഅ, അൽ വക്റ, അൽഖോർ-ദഖീറ, ശമാൽ എന്നിവ ിടങ്ങളിലാണ് ശൈത്യകാല പച്ചക്കറിച്ചന്തകൾ.
വ്യാഴം മുതൽ ശനി വരെ രാവിലെ ഏഴു മുതൽ വൈകീട്ട് മൂന്നു വരെയാണ് പച്ചക്കറിച്ചന്തകൾ പ്രവർത്തിക്കുക.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഫാമുകളിൽനിന്നുള്ള ഫ്രഷ് പച്ചക്കറികളാണ് ചന്തയിലെത്തിയിട്ടുള്ളത്. ഖിയാർ, മാരോപ്പഴം, വഴുതന, മത്തൻ, ഇല വർഗങ്ങൾ, ചീര, മല്ലി തുടങ്ങിയവയെല്ലാം ചന്തകളിൽ ലഭ്യമാണ്.
ന്യായ വിലയിൽ ഇടനിലക്കാരില്ലാതെ ഫ്രഷ് പച്ചക്കറികൾ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ശൈത്യകാല പച്ചക്കറി ചന്തകളിൽ ഒരുക്കിത്തരുന്നത്.
അൽ മസ്റൂഅ പച്ചക്കറിച്ചന്തയിൽ ഏഴ് കിലോ ഖിയാറിന് കേവലം 20 റിയാലാണ് വില ഈടാക്കുന്നത്. ആറ് കിലോയുള്ള വഴുതനയുടെ പെട്ടിക്ക് 10 റിയാലും ഏഴ് കിലോ മാരോപ്പഴത്തിന് 22 റിയാലും ചീര ഏഴ് കെട്ടിന് 7 റിയാലുമാണ് ഇവിടെ വില. 135 ഫാമുകളാണ് ഇത്തവണ ശൈത്യകാല പച്ചക്കറി ചന്തകളിൽ പങ്കെടുക്കുന്നത്.
കഴിഞ്ഞ തവണത്തേതിൽ നിന്നും അധികമായി 15 ഫാമുകൾ ഇത്തവണ പങ്കെടുക്കുന്നുണ്ടെന്ന് കാർഷിക വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. അൽഖോർ-ദഖീറ പച്ചക്കറി ചന്തയിൽ 39 ഫാമുകളാണ് പങ്കെടുക്കുന്നത്. അൽ മസ് റൂഅയിൽ 34 ഫാമുകളും വക്റ, ശീഹാനിയ, ശമാൽ എന്നിവിടങ്ങളിൽ യഥാക്രമം 27, 20, 15 ഫാമുകളുമാണ് പങ്കെടുക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.