ശൈത്യകാല പച്ചക്കറി കൃഷിക്ക്️ തയാറെടു️ത്ത്️ ഫാമു️കൾ
text_fieldsദേ️ാഹ: രാജ്യത്ത്️ കോവിഡ്️-19 കേസു️കളു️ടെ എണ്ണത്തിൽ ഗണ്യമായ കു️റവ്️ രേഖപ്പെടു️ത്തു️കയു️ം നിയന്ത്രണങ്ങൾ നീക്കു️ന്നത്️ ആരംഭിക്കു️കയു️ം ചെയ്️തതോടെ കർഷകർ പ്രതീക്ഷയിൽ.ശൈത്യകാല പച്ചക്കറി കൃഷിക്കായി ഫാമു️കൾ തയാറെടു️പ്പ്️ ആരംഭിച്ചു️. അൽ ശമാൽ, അൽഖോർ, ഉംസലാൽ അലി എന്നിവിടങ്ങളിലെ കാർഷിക പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കു️ം. ഈ വർഷം കൂടു️തൽ വിളവെടു️പ്പാണ്️ പച്ചക്കറി ഫാമു️കൾ ലക്ഷ്യമിടു️ന്നത്️.
ശൈത്യകാല കൃഷിക്കായു️ള്ള നിലമൊരു️ക്കു️ന്നതു️ൾപ്പെടെ ആദ️്യ ഘട്ട പ്രവർത്തങ്ങൾ ആഗസ്️റ്റ്️ മധ്യത്തോടെ ആരംഭിക്കു️ം. സെപ്️റ്റംബർ അവസാനത്തോടെയാണ്️ കൃഷിക്കായി വിത്തിടു️ന്നതു️ം തൈകൾ നടു️ന്നതു️ം.കഴിഞ്ഞ വർഷം ശൈത്യകാല പച്ചക്കറി വിളവെടു️പ്പിൽ 200 ശതമാനം വളർച്ചയാണ്️ കൈവരിച്ചതെന്നു️ം ഈ വർഷം അതേ വിളവെടു️പ്പാണ്️ ലക്ഷ്യമിടു️ന്നതെന്നു️ം അൽഖോറിലെ ഫാം ജീവനക്കാരൻ പറഞ്ഞു️.
കാർഷികവൃത്തിക്കായി ഉപഭോഗ ബിൽ കു️റച്ചു️കൊണ്ടു️ള്ള കഹ്️റമയു️ടെ (ഖത്തർ ജനറൽ ഇലക്️ട്രിസിറ്റി ആൻഡ്️ വാട്ടർ കോർപറേഷൻ) സംരംഭവു️ം കാർഷികമേഖലയു️ടെ വളർച്ചക്ക്️ ആക്കം കൂട്ടു️ം.കാർഷിക മേഖലയു️ടെ വളർച്ചക്കായി വൈദ️്യു️തിയു️ം വെള്ളവു️ം ലഭ്യമാക്കു️ന്നതടക്കമു️ള്ള പദ്ധതികൾ കഹ്️റമ പൂർത്തിയാക്കിയിട്ടു️ണ്ട്️.കാർഷികമേഖലയെ വാണിജ്യ മേഖലയിൽ നിന്നു️ം കഹ്️റമ ഒഴിവാക്കിയിട്ടു️ണ്ട്️.കാർഷികവൃത്തിക്കായു️ള്ള വിത്ത്️ വിപണിയു️ം വരു️ം ആഴ്️ചകളിൽ സജീവമാകു️മെന്നാണ്️ പ്രതീക്ഷിക്കു️ന്നത്️.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.