നാല് രാജ്യങ്ങളിൽ നിന്നുളള പഴം,പച്ചക്കറി ഇറക്കുമതി ചെയ്യുന്നതിന് താൽക്കാലിക വിലക്ക്
text_fieldsദോഹ: ഈജിപ്ത്, ജോർദാൻ, ലബനാൻ, ഒമാൻ എന്നീ നാല് രാജ്യങ്ങളിൽ നിന്നുള്ള ഏതാനും പഴ വർഗ്ഗങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് താൽക്കാലിക വിലക്ക് ഏർെപ്പടുത്തി. ഈ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ചില പഴ വർഗ്ഗങ്ങളിൽ കീടനാിനികളുടെ ശേഷിപ്പുകൾ അമിതമായ തോതിൽ കണ്ടെത്തിയതനെ തുടർന്നാണ് സെൻട്രൽ ലാബിെൻറ ഈ നടപടി. ലബനാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ആപ്പിൾ, ഒമാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ശമ്മാം, കാരറ്റ്, ജർജീർ, ഈജിപ്തിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പച്ചമുളക്, ജോർഡാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കൂസ, മുളക്, കാബേജ്, ചീര, വഴുതന, പയർ, കോളിഫ്ലവർ തുടങ്ങിയവയാണ് പ്രധാനമായും വിലക്കിന് വിധേയമായിരിക്കുന്നത്. അടുത്ത മാസം 24 വരെ ഈ ഇനത്തിൽ പെട്ട ഒന്നും തന്നെ ഇറക്കുമതി െചയ്യാൻ അനുവാദം ഉണ്ടായിരിക്കില്ല.
മുൻസിപ്പൽ–പരിസ്ഥിഥി മന്ത്രാലയവുമായി സഹകരിച്ച് ശക്തമായി ഭക്ഷ്യ സുരക്ഷാ നടപടികളാണ് തങ്ങൾ സ്വീകരിച്ച് വരുന്നതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 510 ഇനങ്ങളുടെ സാമ്പിളുകളാണ് െസൻട്രൽ ലാബിൽ പരിശോധന നടത്തിയത്. ഇതിൽ 67 ഇനങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിൽ നിന്ന് വിലക്കിയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കീടനാശിനി ഉപയോഗം അടക്കമുള്ള പരിശോധനകൾ നടത്തുന്നതിന് അത്യാധുനിക സംവിധാനമാണ് ഇവിടെ ഒരുക്കിയത്. രാജ്യാന്തര തലത്തിൽ ഇന്ന് മുൻപന്തിയിൽ നിൽക്കുന്ന പതിനഞ്ച് ലാബുകളിൽ ഒന്നാണ് ഖത്തറിലേതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. െഎ.എസ്.ഒ 17025: 2005 അംഗീകാരം നേടിയ ലാബാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.