ഫാഹിസ് വാഹന പരിശോധന കേന്ദ്രങ്ങൾ പുനരാരംഭിച്ചു
text_fieldsദോഹ: ഗതാഗത വകുപ്പുമായി സഹകരിച്ച് ഫാഹിസ് വാഹന പരിശോധന കേന്ദ്രങ്ങൾ ഞായറാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിച്ചു. കോവിഡ്-19 വ്യാപനം കാരണം നിർത്തിവെച്ചിരുന്ന പരിശോധന, കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായാണ് പുനരാരംഭിച്ചിരിക്കുന്നത്.
ഇതേത്തുടർന്ന് ഫാഹിസ് കേന്ദ്രങ്ങൾക്കു പുറത്ത് സാങ്കേതിക പരിശോധനക്കായി വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. കോവിഡ്-19നെ തുടർന്ന് വാഹനങ്ങളെ സാങ്കേതിക പരിശോധനയിൽനിന്ന് ഈ മാസം മുതൽ ഒഴിവാക്കിയിരുന്നു. ജൂലൈ 31ന് ശേഷം ഇസ്തിമാറ പുതുക്കുന്നതിനുള്ള പരിശോധനക്കായി രജിസ്റ്റർ ചെയ്തവർ നിർബന്ധമായും പരിശോധനക്ക് വിധേയമാകണമെന്ന് ഗതാഗത വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാഹിസ് സെൻററിൽ പരിശോധനക്കായി രജിസ്റ്റർ ചെയ്ത ഹെവി വാഹനങ്ങൾ അൽ മസ്റൂഅയിലെ സെൻററിലെത്തി പരിശോധനക്ക് വിധേയമാകണം. കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ പാലിച്ചാണ് പരിശോധന നടപടികൾ പൂർത്തിയാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.