Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനേരിട്ടുള്ള...

നേരിട്ടുള്ള വാഹനപരിശോധന ആഗസ്​റ്റ് ഒന്നു മുതൽ പുനരാരംഭിക്കും

text_fields
bookmark_border
നേരിട്ടുള്ള വാഹനപരിശോധന ആഗസ്​റ്റ് ഒന്നു മുതൽ പുനരാരംഭിക്കും
cancel

ദോഹ: കോവിഡ് വ്യാപനത്തെ തുടർന്ന് വാഹനങ്ങളുടെ സാങ്കേതിക പരിശോധന നിർത്തലാക്കിയ തീരുമാനം ജൂലൈ 31ന് അവസാനിക്കും. ആഗസ്​റ്റ് ഒന്നു മുതൽ വാഹനപരിശോധനക്ക്​ വാഹനങ്ങളു​മായി നേരിട്ട്​ ഫാഹിസ്​ കേന്ദ്രങ്ങളിൽ എത്തി പരിശോധന നടത്തണമെന്ന്​ ഗതാഗത ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
ജൂലൈ 31ന് മുമ്പായി പരിശോധന നടപടികൾ പുതുക്കാത്ത എല്ലാ വാഹനങ്ങളും ആഗസ്​റ്റ് ഒമ്പതു മുതൽ ഫാഹിസ്​ സ​െൻററുകളിലെത്തി നടപടികൾ പൂർത്തിയാക്കണം. പരിശോധനയുമായി ബന്ധപ്പെട്ട ഇലക്േട്രാണിക് ഇടപാടുകൾ ജൂലൈ 31ന് അവസാനിക്കും.

ഗതാഗത വകുപ്പുമായി സഹകരിച്ച് വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ നടപടികൾ ആഗസ്​റ്റ്​ മുതൽ ഫാഹിസ്​ കേന്ദ്രങ്ങളിൽ പുനരാരംഭിക്കും.ജൂലൈ 31നുശേഷം ഇസ്​തിമാറ പുതുക്കുന്നതിനായുള്ള ഒാൺലൈൻ അപേക്ഷ നൽകിയവർ ഫാഹിസ്​ സ​െൻററുകളിലെത്തണം. ഹെവി വാഹനങ്ങൾക്കായുള്ള പരിശോധന അൽ മസ്​റൂഅയിലെ ഫാഹിസ്​ കേന്ദ്രത്തിലായിരിക്കും നടക്കുക. നേരത്തേ ഇൻഡസ്​ട്രിയൽ ഏരിയയിലായിരുന്നു വലിയ വാഹനങ്ങളുടെ പരിശോധന നടന്നിരുന്നത്. രാജ്യത്ത് കോവിഡ്​വ്യാപനം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഇസ്​തിമാറ പുതുക്കുന്നതിനായുള്ള വാഹനങ്ങളുടെ സാങ്കേതിക പരിശോധന ഒഴിവാക്കിക്കൊണ്ട് ഗതാഗത വകുപ്പ് നിർദേശം ഇറക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf newsvehicle
News Summary - vehicle-qatar news-gulf news
Next Story