ഉപേക്ഷിക്കപ്പെട്ട 137 വാഹനങ്ങൾ നീക്കി
text_fieldsഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ദോഹ മുനിസിപ്പാലിറ്റി അധികൃതർ നീക്കുന്നു
ദോഹ: ജൂലൈ മാസത്തിൽ ദോഹ മുനിസിപ്പാലിറ്റി ഉപേക്ഷിക്കപ്പെട്ട നിലയിൽ 812 വാഹനങ്ങൾ രേഖപ്പെടുത്തുകയും അതിൽ 137 വാഹനങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ജനറൽ മോണിറ്ററിങ് വിഭാഗമാണ് ഉപേക്ഷിക്കപ്പെട്ട 137 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്. അതേസമയം, മുനിസിപ്പാലിറ്റി നടത്തിയ പരിശോധനകളിൽ 498 നിയമലംഘനങ്ങൾ കണ്ടെത്തുകയും നിയമനടപടികൾ സ്വീകരിക്കുന്നതിെൻറ ഭാഗമായി 22 കേസുകൾ സുരക്ഷാ വിഭാഗത്തിന് കൈമാറുകയും ചെയ്തതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ മാസം 2180 പരിശോധനകളാണ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൂർത്തിയാക്കിയത്. ആഭ്യന്തര മന്ത്രാലയത്തിെൻറ സഹകരണത്തോടെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കുന്നതിനായുള്ള പ്രത്യേക സമിതിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.അതേസമയം, വക്റ മുനിസിപ്പാലിറ്റിയിൽനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 30 വാഹനങ്ങൾ അധികൃതർ നീക്കം ചെയ്തു. പരിശോധനയിൽ 85 വാഹനങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു. 266 പരിശോധനകളിലായി 97 നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.