പ്രവാസമണ്ണിൽ വിജയാഘോഷം
text_fieldsദോഹ: ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയുടെ വിജയം ആഘോഷമാക്കുകയാണ് ഖത്തറിലെ പ്രവാസികൾ. ചൊവ്വാഴ്ച രാവിലെയോടെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നു തുടങ്ങിയത് മുതൽ ആരംഭിച്ച ആഘോഷങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയോടെ സജീവമായി.മധുരം പങ്കുവെച്ചും കേക്ക് മുറിച്ചും തുടങ്ങിയവർ, ചർച്ചകളും വിലയിരുത്തലുകളുമായി വിവിധ വേദികളിൽ സജീവമാണ്.
കെ.എം.സി.സി വിജയാഘോഷം
ദോഹ: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയുടെയും കേരളത്തിൽ യു.ഡി.എഫിന്റെയും മുന്നേറ്റത്തിൽ കെ.എം.സി.സി ഖത്തർ സംസ്ഥാനകമ്മിറ്റി നേതൃത്വത്തിൽ വിജയാഘോഷം നടന്നു. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ ഇൻഡ്യ മുന്നണി നേടിയ നേട്ടം രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികൾക്കും ആഹ്ലാദത്തിന് വക നൽകുന്നതാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.കെ.എം.സി.സി ഹാളിൽ നടന്ന വിജയാഘോഷ സംഗമത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. ഇൻകാസ് ഖത്തർ സംസ്ഥാന പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, കെ.കെ. ഉസ്മാൻ, കെ.എം.സി.സി. ഖത്തർ അഡ്വൈസറി ബോർഡ് ചെയർമാൻ എം.പി. ഷാഫി ഹാജി, പി.പി. ജാഫർ എന്നിവർ സംസാരിച്ചു. ശേഷം കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും വിജയാഘോഷം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും, ട്രഷറർ പി.എസ്.എം. ഹുസൈൻ നന്ദിയും പറഞ്ഞു. രാവിലെ മുതൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാനം ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചു. കെ.എം.സി.സി ഹാളിൽ തിങ്ങിനിറഞ്ഞ പ്രവർത്തകർ കരഘോഷങ്ങളോടെയായിരുന്നു ഓരോ ഫലത്തെയും വരവേറ്റത്. തത്സമയ ചർച്ചകളും പ്രവചന മത്സരങ്ങളും നടന്നു.
ഒ.ഐ.സി.സി ഇൻകാസ് കണ്ണൂർ
ദോഹ: കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ഉജ്ജ്വല വിജയം ഇൻകാസ് ഒ.ഐ.സി.സി ഖത്തർ കണ്ണൂർ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ആഘോഷിച്ചു. ജില്ല പ്രസിഡന്റ് ശ്രീരാജ് എം.പി, നിയാസ് ചെരിപ്പത്ത്, നിഹാസ് കോടിയേരി, ഷമീർ മട്ടന്നൂർ, മുഹമ്മദ് എടയ്യന്നൂർ, ആഷിഫ് അസീസ്, സുലൈമാൻ. കെ, റിജീഷ് തോട്ടട, പ്രശോഭ് നമ്പ്യാർ, നിയാസ് മരക്കാർ, സിതിൻ പയ്യന്നൂർ, സുനിൽ പയ്യന്നൂർ, റിയാസ് കന്നോത്ത്, സിറാജ് മാലൂർ എന്നിവർ സംബന്ധിച്ചു.
ഒ.ഐ.സി.സി ഇൻകാസ് വിജയാഘോഷം
ദോഹ: ലോക്സഭ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നടത്തിയ കോൺഗ്രസിന്റെയും ഇൻഡ്യമുന്നണിയുടെയും വിജയം ഓ ഐ.സി.സി ഇൻകാസ് ഖത്തർ പ്രവർത്തകരും നേതാക്കളും ആഘോഷിച്ചു. ഓൾഡ് ഐഡിയൽ സ്കൂളിലെ ഡൈനാമിക് ഹാളിൽ ഒത്തുകൂടിയ പ്രവർത്തകർ കേക്ക് മുറിച്ചു സന്തോഷം പങ്കുവെച്ചു.ഒ.ഐ.സി.സി ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അൻവർ സാദത്ത്, സംഘടന ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ്., ട്രഷറർ ജോർജ് അഗസ്റ്റിൻ, ഗ്ലോബൽ കമ്മിറ്റിയംഗം ജോൺ ഗിൽബർട്ട് , ജനറൽ സെക്രട്ടറി മനോജ് കൂടൽ എന്നിവർ കേക്ക് മുറിച്ച് പ്രവർത്തകർക്ക് പങ്കുവെച്ച് ആഹ്ലാദം പങ്കിട്ടു. ഫാഷിസ്റ്റ് വർഗീയ ശക്തികളുടെ പിടിയിൽനിന്നും ജനാധിപത്യത്തെയും , ഇന്ത്യാ മഹാരാജ്യത്തെയും തിരിച്ചുപിടിക്കാനുള്ള യുദ്ധത്തിൽ യു.ഡി.എഫിനും, ഇൻഡ്യമുന്നണിക്കുമുണ്ടായ മുന്നേറ്റം ഏറെ പ്രതീക്ഷക്ക് വകനൽകുന്ന വിജയമാണെന്ന് ഗ്ലോബൽ കമ്മിറ്റിയംഗം ജോൺ ഗിൽബർട്ട് പറഞ്ഞു. ഗ്ലോബൽ മെംബർ നാസർ വടക്കേകാട്, മുജീബ്, ജൂട്ടസ് പോൾ, നൗഷാദ് ടി.കെ, ഷംസുദ്ദീൻ ഇസ്മയിൽ , ജോയ് പോൾ, സലീം ഇടശ്ശേരി, നൗഫൽ കട്ടുപ്പാറ, രൺജു, ഷാഹിദ്, ഷഹീൻ മജീദ്, ജസ്റ്റിൻ ജോൺ, പ്രശോഭ് നമ്പ്യാർ, മാഷിക്ക് മുസ്തഫ, ആരിഫ്, ചാൾസ് ചെറിയാൻ, ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.