ഭാരത് ജോഡോ വിജയ് ദിവസ് ആഘോഷിച്ചു
text_fieldsദോഹ: ‘ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം’എന്ന മുദ്രാവാക്യവുമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കശ്മീർ വരെ നടത്തിയ ഭാരത് ജോഡോ പദയാത്രയുടെ വിജയം ഖത്തറിലെ ഒ.ഐ.സി.സി ഇൻകാസ് പ്രവർത്തകരും ആഘോഷിച്ചു. മഹാത്മാ ഗാന്ധിയെ അനുസ്മരിച്ച് തുടങ്ങിയ ചടങ്ങിൽ രാഹുൽ ഗാന്ധിയുടെ സന്ദേശം ഇന്ത്യ മുഴുവൻ അലയടിച്ച് വർഗീയ ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളെ ഭാരതത്തിന്റെ മണ്ണിൽ നിന്ന് നീക്കംചെയ്ത് രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ സഹായകമാകുമെന്ന് പ്രത്യാശിച്ചു.
ആക്ടിങ് പ്രസിഡന്റ് നിയാസ് ചെറുപത്ത് യോഗം ഉദ്ഘാടനം ചെയ്തു. എൻ.എസ്.യു ജനറൽ സെക്രട്ടറി കെ.എം. അഭിജിത്ത് ഓൺലൈനിൽ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി നിഹാസ് കൊടിയേരി, അൻവർ സാദത്ത്, ജോർജ് അഗസ്റ്റിൻ, നാസർ കറുകപ്പാടം, മനോജ് കൂടൽ, നാസർ വടക്കേകാട്ടിൽ, ജൂട്ടാസ് പോൾ, അനീസ്, ബിജു മുഹമ്മദ്, അഭിലാഷ് പാലക്കാട്, ഹാഷിം കൊല്ലം, ബെന്നി കൂടത്തായി, മാത്തൻ കോട്ടയം, നവീൻ കോട്ടയം, ടിജോ ആലപ്പുഴ, യു.കെ. നായർ തിരുവനന്തപുരം, ഹരി കാസർകോട്, ആൽബർട്ട് വയനാട്, റജു പത്തനംതിട്ട, ഷഫീർ കണ്ണൂർ, ഷറഫ് മലപ്പുറം, ജീസ് ഇടുക്കി, ടി.കെ. നൗഷാദ് എന്നിവർ സംസാരിച്ചു.
ജോഡോ യാത്രയിൽ പങ്കെടുത്ത മധുസൂദനൻ, മുജീബ് തൃശൂർ എന്നിവർ യാത്രാനുഭവം പങ്കുവെച്ചു. സിറാജ് പാലൂർ, നൗഫൽ കട്ടുപ്പാറ, അഷറഫ് നാസർ, സലിം എടശ്ശേരി, പ്രദീപ് കൊയിലാണ്ടി, ഷഹീൻ മജീദ്, ബാബുജി, സിഹാസ് ബാബു, പ്രശോഭ് കണ്ണൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.