വില്യാപള്ളി മഹല്ല് കൂട്ടായ്മ സംഗമം
text_fieldsദോഹ: ഇസ്ലാമിക സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാന ശില മഹല്ല് കമ്മിറ്റികളാണെന്ന് ഖത്തറിലെ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ മജീദ് ഹുദവി അഭിപ്രായപ്പെട്ടു.
മതപരവും സാമൂഹികവുമായ ജീവിതത്തിന്റെ അധികാര കേന്ദ്രമാണ് മഹല്ല് സംവിധാനം. പാവപ്പെട്ടവരുടെയും അവശത അനുഭവിക്കുന്നവരുടെയും പ്രശ്നപരിഹാര കേന്ദ്രമായി മഹല്ല് കമ്മിറ്റികൾ പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വില്യാപള്ളി മഹല്ല് കൂട്ടായ്മ സംഗമത്തിൽ ഉദ്ബോധനപ്രസംഗം നടത്തുകയായിരുന്നു മജീദ് ഹുദവി.
വി.എം.ജെ ഖത്തർ കമ്മിറ്റി ജനറൽ സെക്രട്ടറി പി.വി.എ. നാസറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വില്യാപള്ളി മഹല്ല് ഖത്തർ കമ്മിറ്റി രൂപവത്കരിച്ചു.
പ്രസിഡന്റ് അബ്ദുൽ ലത്തീഫ് തിരുവോത്ത്, ജനറൽ സെക്രട്ടറി പി.പി.കെ. നസീർ, ട്രഷറർ അനസ് പാറക്കൽ എന്നിവരെ പ്രധാന ഭാരവാഹികളായും പി.കെ. ഹാഷിം, എം.ടി. ഫൈസൽ, ഹുസൈൻ കോരങ്കണ്ടി, പി.കെ. അർഷാദ്, നിസാം കോറോത്ത്, അബ്ദുല്ല കോറോത്ത്.
സജീർ നടുക്കണ്ടി, ഹാരിസ് രയരോത്ത്, മുഹമ്മദ് മനക്കൽ, ഹിജാസ് മലയിൽ എന്നിവരെ സഹഭാരവാഹികളായും യോഗം തെരഞ്ഞെടുത്തു. കെ.എം.സി.സി വൈസ് പ്രസിഡന്റ് ഫൈസൽ അരോമ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വി.എം.ജെ ഖത്തർ ഉപദേശക സമിതി വൈസ് ചെയർമാൻ വണ്ണാന്റവിട കുഞ്ഞബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു. സിയാദ് വാഫി മയ്യന്നൂർ പ്രാർഥന നടത്തി. പി.പി. നാസർ, ഇ.എം. കുഞ്ഞമ്മത്, നൗഫൽ തട്ടാന്റവിട, പി.കെ.കെ. അബ്ദുല്ല, മുജീബ് മാക്കനാരി, ചാത്തോത്ത് കുഞ്ഞബ്ദുല്ല, നൗഫൽ കാര്യാട്ട് എന്നിവർ സംസാരിച്ചു. അബ്ദുൽ ലത്തീഫ് തിരുവോത്ത് സ്വാഗതവും പി.പി.കെ. നസീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.