നിയമലംഘനം: 24 മാൻപവർ സപ്ലൈയിങ് സ്ഥാപനങ്ങൾക്കെതിരെ നടപടി
text_fieldsദോഹ: നിയമലംഘനങ്ങളുടെ പേരിൽ ഖത്തറിലെ 24 മാൻപവർ സപ്ലൈയിങ് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് തൊഴിൽ മന്ത്രാലയം.
സപ്ലൈയിങ് സ്ഥാപനങ്ങൾ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി അധികൃതർ നടത്തിയ പരിശോധനയിലാണ് സ്ഥാപനങ്ങളിലെ ക്രമക്കേടുകൾ കണ്ടെത്തിയത്. തൊഴിലുടമകളുമായുള്ള കരാര്‍ വ്യവസ്ഥകള്‍ പാലിക്കാത്തതിനാലും മാന്‍പവര്‍ റിക്രൂട്ട്മെന്റ് ഓഫിസുകളെ നിയന്ത്രിക്കുന്ന മന്ത്രാലയത്തിന്റെ തീരുമാനങ്ങള്‍ ലംഘിച്ചതിനുമാണ് നടപടി.
ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പുതിയ പരിഷ്കാരങ്ങൾ ഈ വർഷാദ്യം പ്രാബല്യത്തിൽ വന്നതിനുപിന്നാലെ, ഇവ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ വിവിധ റിക്രൂട്ടിങ് സ്ഥാപനങ്ങളിൽ പരിശോധന സജീവമാക്കിയിരുന്നു.
കഴിഞ്ഞദിവസം നടപടി സ്വീകരിച്ച 24 സ്ഥാപനങ്ങളുടെ പേരുവിവരവും അധികൃതർ പുറത്തുവിട്ടു.
ഗോൾഡ്മാൻ സർവിസസ്, അൽ നൂർ മാൻപവർ സപ്ലൈയേഴ്സ്, ടോപ് ചോയ്സ് മാൻപവർ റിക്രൂട്ട്മെന്റ്, സ്റ്റാർസ് ലക്ക് ഫോർ ട്രേഡ് ആൻഡ് സർവിസസ്, സീ ന്യൂസ് റിക്രൂട്ട്മെന്റ്, അൽ ഖസ്വ, ഇമൽ മാൻപവർ, ഗോൾഡ്മാൻ, ഗ്ലോബൽ ഗേറ്റ്, ഇയോണടെക് ഇന്റർനാഷനൽ ഹ്യൂമൻ റിസോഴ്സ്, അൽഫ മാൻപവർ, അസീൽ മാൻപവർ, ടൈം മാൻപവർ, അൽ അമാന മാൻപവർ, അൽ ഗറൂബ്, ഹത്തൻ ക്വിക്ക് സർവിസ്, അൽ ഹകീക, ഇറം മാൻപവർ, അൽ മനാറ, അൽ അസീസിയ മാൻപവർ സപ്ലൈ, ട്രാൻസ് ഏഷ്യ, സഹല മാൻപവർ, ഖലാദ് മാൻപവർ, അൽ മനായ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.