ചട്ടലംഘനം: 777 പേർക്കെതിരെ നടപടി
text_fieldsദോഹ: രാജ്യത്ത് നിലവിെല വിവിധ കോവിഡ് ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെയുള്ള നിയമനടപടി തുടരുന്നു. വിവിധയിടങ്ങളിൽ പരിശോധന കർശനമാണ്. കഴിഞ്ഞദിവസം ആകെ 777 പേർക്കെതിരെയാണ് നടപടിയുണ്ടായത്.പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കണമെന്നത് രാജ്യത്ത് നിർബന്ധമായിരിക്കേ നിയമം പാലിക്കാത്ത 478 പേർെക്കതിരെയാണ് നടപടിയെടുത്തത്.
പാർക്കുകൾ, കോർണിഷ് എന്നിവിടങ്ങളിൽ കൂട്ടംകൂടിനിന്നതിന് 205 പേർക്കെതിരെയും നടപടിയുണ്ടായി. കാറിൽ കൂടുതൽപേർ യാത്ര ചെയ്തതിന് എട്ടു പേർക്കെതിരെയും നടപടിയെടുത്തു. ഇവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറിയിട്ടുണ്ട്.
മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയാനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക. രണ്ടു ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്നു വർഷം വരെ തടവോ ആണ് ചുമത്തപ്പെടുക.
നിലവിൽ കുറ്റക്കാർക്ക് 500 റിയാലും അതിന് മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്. എന്നാൽ, രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങൾ തടയൽ നിയമത്തിെൻറ പരിധിയിൽ വരുന്ന കുറ്റമാണിത്.ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാലു പേരിൽ കൂടുതൽ പേർ യാത്രചെയ്യാൻ പാടില്ല.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മന്ത്രിസഭാ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ ആഭ്യന്തര മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും എല്ലാവിധ പരിശോധനകളും ഊർജിതമാക്കുമെന്നും ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. പൊതുഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയവ കൃത്യമായി നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്. സാമൂഹികഅകലം പാലിക്കാത്തവർെക്കതിരെയും നടപടിയെടുക്കുന്നുണ്ട്. ഈ കുറ്റത്തിന് കഴിഞ്ഞ ദിവസം 73 പേർെക്കതിരെയാണ് നടപടിയെടുത്തത്. ഇഹ്തിറാസ് ആപ്പ് മൊബൈലിൽ ഇല്ലാത്തതിന് നാലുപേർക്കെതിരെയും നടപടിയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.