Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനി​യ​മ​ലം​ഘ​നം;...

നി​യ​മ​ലം​ഘ​നം; ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നെ​തി​രെ ന​ട​പ​ടി

text_fields
bookmark_border
Violation
cancel
camera_alt

പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ കാ​ര്യാ​ല​യം

ദോ​ഹ: ​പ്ര​ഫ​ഷ​ന​ൽ ലൈ​സ​ൻ​സ് ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം. മ​ന്ത്രാ​ല​യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​കാ​ര്യ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ലേ​സ​ർ, ഹൈ​ഡ്രോ​ഫേ​ഷ്യ​ൽ യൂ​നി​റ്റു​ക​ൾ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​തു​ട​ർ​ന്ന് യൂ​നി​റ്റ് പൂ​ട്ടാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

മെ​ഡി​ക്ക​ൽ ക​ൺ​സ​ൾ​ട്ടേ​ഷ​നോ ഡോ​ക്ട​റു​ടെ മേ​ൽ​നോ​ട്ട​മോ ഇ​ല്ലാ​തെ രോ​ഗി​യി​ൽ ലേ​സ​ർ ചി​കി​ത്സ ന​ട​ത്തി​യെ​ന്നാ​ണ് ഒ​രു കേ​സ്. പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് ആ​വ​ശ്യ​മാ​യ പ്ര​ഫ​ഷ​ന​ൽ ലൈ​സ​ൻ​സി​ല്ലാ​ത്ത ന​ഴ്സി​ങ് സ്റ്റാ​ഫ് ​ച​ർ​മ ചി​കി​ത്സാ സം​ബ​ന്ധ​മാ​യ ഹൈ​ഡ്രോ​ഫേ​ഷ്യ​ൽ ന​ട​ത്തി​യ യൂ​നി​റ്റി​നെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.

രാ​ജ്യ​ത്തെ ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള 1982ലെ ​നി​യ​മ​ത്തി​ന്റെ (11) ലം​ഘ​ന​മാ​ണെ​ന്ന് പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഹെ​ൽ​ത്ത് കെ​യ​ർ സെ​ന്റ​റി​നും ന​ഴ്സി​നു​മെ​തി​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ൾ മ​തി​യാ​യ ലൈ​സ​ൻ​സ് ഉ​ൾ​പ്പെ​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ മ​ന്ത്രാ​ല​യം നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ViolationHealth centerQatar NewsProfessional license
News Summary - Violation of the law; Action was taken against the health center
Next Story