ഇന്ദിര ഭവനുനേരെ അക്രമം: പ്രതിഷേധവുമായി ഇൻകാസ് കമ്മിറ്റികൾ
text_fieldsദോഹ: ഇന്ദിര ഭവനുനേരെ നടന്ന സി.പി.എം അക്രമം അസഹിഷ്ണുതയുടെ ഭീകരമുഖമാണെന്ന് ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ആസ്ഥാന മന്ദിരമായ ഇന്ദിര ഭവനുനേരെ നടന്ന അക്രമത്തിൽ യോഗം പ്രതിഷേധിച്ചു.
ഇന്ന് കേരളമാകെ കോൺഗ്രസ് പ്രവർത്തകർ കരിദിനമായി ആചരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ പൊലീസിന്റെ സാന്നിധ്യത്തിൽ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് മർദിക്കുകയും തീവ്രവാദികളെന്ന് മുദ്രകുത്തുകയും ചെയ്യുന്ന ഫാഷിസ്റ്റു ഭരണമാണ് ഇന്നു കേരളത്തിൽ നടക്കുന്നതെന്ന് ഇൻകാസ് വ്യക്തമാക്കി.
അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന കരിദിനത്തോട് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഓൾഡ് ഐഡിയൽ സ്കൂൾ ഹാളിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ്. നായർ സ്വാഗതം പറഞ്ഞു. വർക്കിങ് പ്രസിഡന്റ് അൻവർസാദത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി ഭാരവാഹികളും സെൻട്രൽ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ല പ്രസിഡന്റുമാരും സംസാരിച്ചു. ജനറൽ സെക്രട്ടറി സിറാജ് പാലൂർ നന്ദി പറഞ്ഞു.
ഹൈദർ ചുങ്കത്തറയുടെ നേതൃത്വത്തിൽ ഇൻകാസ്-ഖത്തർ ജില്ല കൂട്ടായ്മയും പ്രതിഷേധം രേഖപ്പെടുത്തി. എ.പി. മണികണ്ഠൻ, കെ.വി. ബോബൻ, പ്രദീപ് പിള്ളൈ, വി.എസ്. അബ്ദുറഹിമാൻ, കമാൽ കല്ലാത്തിൽ, ബഷീർ തുവാരിക്കൽ എന്നിവർ സംസാരിച്ചു. ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റിയും സംഭവങ്ങളിൽ പ്രതിഷേധിച്ചു. അക്രമസംഭവങ്ങളിൽ ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ല കമ്മിറ്റി കറുപ്പ് വസ്ത്രമണിഞ്ഞ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
കണ്ണൂര്‍ ജില്ല കമ്മിറ്റി പ്രസിഡന്റ് എം.പി. ശ്രീരാജ് അധ്യക്ഷത വഹിച്ചു. സുരേഷ് കരിയാട്, നിഹാസ് കോടിയേരി, അബ്ദുൽ റഷീദ്, ഷമീര്‍ മട്ടന്നൂര്‍, ആഷിഫ്, മുഹമ്മദ് എടയന്നൂര്‍, ജംനാസ് മാലൂര്‍, റഷീദ് കടവത്തൂര്‍, നിയാസ് ചിറ്റാലിക്കല്‍, എ.പി. നിയാദ്, സന്തോഷ് ജോസഫ്, അനീസ് അലി, ശിവാനന്ദന്‍ കൈതേരി, ഷിനോഫ്, അസൈനാര്‍, സനില്‍ മക്രേരി, അബ്ദുൽ സലാം, റാസിക് ആയിപ്പുഴ, ജുവല്‍ ജോസഫ്, ജിബിന്‍ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനറൽ സെക്രട്ടറി ജെനിറ്റ് ജോബ് സ്വാഗതവും ട്രഷറര്‍ സഞ്ജയ് രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.