ഗൾഫ് പരിചയവുമായി വിപുൽ
text_fieldsഇന്ത്യയും ഖത്തറും തമ്മിലെ നയതന്ത്രബന്ധം 50 വർഷം തികയുന്ന വേളയിലാണ് വിപുൽ ദോഹയിൽ അംബാസഡർ പദവിയിലെത്തുന്നത്. നിലവിൽ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിലെ ഗള്‍ഫ് ഡിവിഷന് ജോ. സെക്രട്ടറിയാണ് ഇദ്ദേഹം. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ്. 2017 മേയ് മുതല്‍ 2020 ജൂലൈ വരെ ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ആയിരുന്ന വിപുല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിലെ ഗള്‍ഫ് ഡിവിഷന് ജോ.സെക്രട്ടറി ആണ്.
യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിനായി മികച്ച സേവനങ്ങള്‍ നടത്തി ജനകീയ കോണ്‍സല്‍ ജനറല്‍ എന്ന പേരു സ്വന്തമാക്കിയായിരുന്നു വിപുലിന്റെ മടക്കം. കോവിഡ് പ്രതിസന്ധികാലത്ത് ഇന്ത്യക്കാരുടെ നാട്ടിലേക്കുള്ള വരവ് സുഗമമാക്കുന്നതിലും വിപുലിന്റെ ഇടപെടല്‍ യു.എ.ഇയിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് വലിയ തുണയായി.
1998ലാണ് ഇന്ത്യന്‍ ഫോറിന് സര്‍വിസില്‍ ചേര്‍ന്നത്. കൈറോ, കൊളംബോ, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസികളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയം, വാണിജ്യം, വികസനം, ആഭ്യന്തര സുരക്ഷ, മീഡിയ തുടങ്ങി വിവിധ വിഷയങ്ങളാണ് കൈകാര്യം ചെയ്തിരിക്കുന്നത്. 2014 മുതല്‍ 2017 വരെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനു കീഴിൽ ജോലിചെയ്തിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലാണ് ബിരുദം നേടിയത്. ഹൈദരാബാദിലെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസില്‍നിന്ന് എം.ബി.എയും കരസ്ഥമാക്കി. കീര്‍ത്തിയാണ് പത്നി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.