വീട്ടിലിരുന്ന് ന്യൂയോർക്കുവഴി ആകാശയാത്ര
text_fieldsദോഹ: ന്യൂയോർക്കിലെ സ്ട്രാസെൻബർഗ് പ്ലാനറ്റോറിയം വഴി ആകാശയാത്ര. അവിടെയെത്തി ബഹിരാകാശ സവിശേഷതയറിഞ്ഞും ആകാശഗംഗ കണ്ടും ബഹിരാകാശ സഞ്ചാരികളുടെ കഥകൾ കേട്ടും ഉപഗ്രഹ വിക്ഷേപണത്തിന്റെ കൗതുക കഥകൾ അറിഞ്ഞുമെല്ലാം അപൂർവ സന്ദർശനം. ഖത്തറിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ കെ.ജി വിദ്യാർഥികളായിരുന്നു വീട്ടിലിരുന്ന് ന്യൂയോർക്ക് വഴി ആകാശസഞ്ചാരം നടത്തിയത്. സ്കൂളുകളെല്ലാം ഓൺലൈനിലേക്ക് മാറിയ പശ്ചാത്തലത്തിലായിരുന്നു കെ.ജി 2 വിദ്യാർഥികൾക്കായി സ്കൂൾ അധികൃതർ ന്യൂയോർക്കിലെ സ്ട്രാസെൻബർഗ് പ്ലാനറ്റോറിയത്തിലേക്ക് വെർച്വൽ വിസിറ്റ് സംഘടിപ്പിച്ചത്. വീട്ടിലിരുന്നുകൊണ്ട് ഓൺലൈനിൽ കൂട്ടികളെല്ലാം ന്യൂയോർക്കിൽ സന്ധിച്ചപ്പോൾ പുതിയകാലത്തെ അപൂർവമായൊരു സഞ്ചാരമായി മാറി. ആകാശപഠനങ്ങളുമായുള്ള ഡോക്യുമെന്ററികൾ, ചന്ദ്രന്റെയും സൗരയൂഥങ്ങളെയും നിഗൂഢമായ കഥകളിലേക്കുള്ള സഞ്ചാരം തുടങ്ങി ബഹിരാകാശവുമായി ബന്ധപ്പെട്ട ശാസ്ത്ര അറിവുകളിലേക്കുള്ള യാത്രയായി പ്ലാനറ്റോറിയം സന്ദർശനം. അധ്യാപകർ ഒരുക്കിയ പഠനയാത്ര കുട്ടികൾക്ക് പുതിയ അറിവുകളുടെയും അനുഭവങ്ങളുടെയും അപൂർവ അവസരമായി മാറിയെന്ന് പ്രിൻസിപ്പൽ ഹമീദ ഖാദർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.