ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ വിസ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങും
text_fieldsദോഹ: ഖത്തറിലേക്കുള്ള ഇന്ത്യൻ ഗാർഹിക തൊഴിലാളികൾക്കായുള്ള പുതിയ വിസ അപേക്ഷകൾ സ്വീകരിക്കുന്നത് ഇന്ത്യയിലെ ഖത്തർ വിസ സെൻററുകൾ (ക്യു.വി.സി) പുനരാരംഭിച്ചു. വിസ അപേക്ഷകൾ ഞായറാഴ്ച മുതൽ സ്വീകരിച്ചു തുടങ്ങും. ഗാർഹിക തൊഴിലാളികളായ പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള വിസക്കായുള്ള അപേക്ഷകൾ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇതിനായുള്ള അപ്പോയിൻറ്മെൻറുകൾ ഖത്തർ വിസ സെൻററുകളുടെ https://www.qatarvisacenter.com/home എന്ന സൈറ്റിലൂടെ എടുക്കാം.മുംബൈ, ഡൽഹി, കൊൽക്കത്ത, ലഖ്നോ, ഹൈദരാബാദ്, ചെെന്നെ, കൊച്ചി എന്നിവിടങ്ങളിലാണ് ക്യു.വി.സികൾ ഉള്ളത്.
ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്റ്റേഷനു സമീപം നാഷനല്‍ പേള്‍ സ്റ്റാര്‍ ബില്ഡിങിങ്ങിലാണ് കൊച്ചിയിലെ ക്യു.വി.സി. 00914461331333 എന്ന ടെലിഫോണ്‍ നമ്പര്‍ മുഖേനയും info.ind@qatarvisacenter.com എന്ന ഇ-മെയില്‍ മുഖേനയും കേന്ദ്രങ്ങളുമായി ബന്ധപ്പെടാം.ഖത്തറിലേക്കുള്ള തൊഴിലാളികള്‍ക്ക് ഖത്തര്‍ റെസിഡന്‍സ് പെര്‍മിറ്റ് (ആർ.പി) നടപടിക്രമങ്ങള്‍ മാതൃരാജ്യത്തുവെച്ചുതന്നെ പൂര്‍ത്തീകരിക്കാന്‍ സൗകര്യമൊരുക്കുകയാണ് ക്യു.വി.സികൾ. കോവിഡ് സാഹചര്യത്തിൽ നിർത്തിവെച്ചിരുന്ന വിവിധ കമ്പനികൾക്കുള്ള പുതിയ വിസ അപേക്ഷകൾ സ്വീകരിക്കൽ ഖത്തർ നേരത്തേ തന്നെ തുടങ്ങിയിരുന്നു. എന്നാൽ, ഗാർഹിക തൊഴിലാളികൾക്കുള്ളത് തുടങ്ങിയിരുന്നില്ല. ഇതാണ് ഞായറാഴ്ച മുതൽ പുനരാരംഭിച്ചിരിക്കുന്നത്.
വിസയുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കുന്ന രാജ്യത്തിനു പുറത്തുള്ള ഖത്തർ ആഭ്യന്തര മന്ത്രാലയത്തിെൻറ ഔദ്യോഗിക കേന്ദ്രങ്ങളാണ് ഖത്തർ വിസ സെൻറർ അഥവാ ക്യു.വി.സി.തൊഴില്‍ വിസയില്‍ ഖത്തറിലേക്കു വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോമെട്രിക് വിവരശേഖരണം, തൊഴില്‍ കരാര്‍ ഒ പ്പുവെക്കല് എന്നിവ സ്വകാര്യ ഏജന്‍സിയുടെ സഹകരണത്തോടെ ഇന്ത്യയിലെ വിസ കേന്ദ്രങ്ങളിൽ വെച്ചുതന്നെ പൂര്‍ത്തീകരി ക്കാനാകും.
റിക്രൂട്ട്മെൻറുകള്‍ സുതാര്യവും വേഗത്തിലുമാകും. വിസ നടപടിക്രമങ്ങളെല്ലാം ഒരു ചാനലിലൂടെ പൂര്‍ത്തിയാക്കാം. പണച്ചെലവും അധ്വാനവും കുറയും. മാതൃഭാഷയില്‍ തൊഴില്‍ കരാര്‍ വായിച്ചു മനസ്സിലാക്കാനുള്ള സൗകര്യവുമുണ്ട്. തൊഴിലാളിക്ക് ഖത്തറില്‍ എത്തിയാലുടന്‍ െറസിഡന്‍സി പെര്‍മിറ്റ് കാര്‍ഡ് കിട്ടും. ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കാം. മുൻകാലങ്ങളിൽ മെഡിക്കല്‍ പരിശോധന, ബയോമെട്രിക് വിവരശേഖരണം എന്നിവ ഖത്തറിലാണ് നടത്തിയിരുന്നത്. അതിനാണിപ്പോള്‍ മാതൃരാജ്യത്തുതന്നെ ക്യു.വി.സി വഴി സൗകര്യമൊരുക്കിയിരിക്കുന്നത്.
തൊഴില്‍ കരാര്‍ വായിച്ചു മനസ്സിലാക്കി ഡിജിറ്റല്‍ രൂപത്തില്‍ ഒപ്പുവെക്കാനും ഈ കേന്ദ്രത്തിലൂടെ സാധ്യമാകും. നടപടിക്രമങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഖത്തറിലേക്ക് പുറപ്പെടുംമുമ്പ് സൗജന്യമായി സിം കാര്‍ഡുകള്‍ നല്‍കും. 30 ഖത്തര്‍ റിയാല്‍ ബാലന്സോടെയായിരിക്കും ഇത്.
ഖത്തര്‍ വിസ സെൻററിൽ ഒപ്പുവെക്കുന്ന തൊഴിൽക്കരാര്‍ രേഖകള്‍ക്കൊപ്പം സിം കാര്‍ഡ് നമ്പറും ഉള്‍പ്പെടുത്തും. കരാറിെൻറ പകര്‍പ്പ് ഭരണവികസന, തൊഴി ല്‍, സാമൂഹികകാര്യ മന്ത്രാലയത്തിനും തൊഴിലുടമക്കും ലഭ്യമാകുന്നതോടെ മൊബൈല്‍ നമ്പര്‍ പ്രവര്‍ത്തനസജ്ജമാകും. തൊഴിലാ ളിയുടെ പേരിലായിരിക്കും സിം കാര്‍ഡ്. രാജ്യാന്തര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വിസ കേന്ദ്രം പ്രവർത്തിക്കുന്നത്. ക രാറിലെ വ്യവസ്ഥകള്‍ ഇരുകൂട്ടരും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.രക്തപരിശോധനകള്‍, എക്സ്റേ, കാഴ്ച വിലയിരുത്തല്‍, ശാരീരിക പരിശോധന തുടങ്ങിയ സുപ്രധാന മെഡിക്കല്‍ പരിശോധനകള്‍ കേന്ദ്രങ്ങള്‍ മുഖേന നടത്തും. ഉന്നത യോഗ്യതയും വൈ ദഗ്ധ്യവുമുള്ള ആരോഗ്യപരിചരണ പ്രഫഷനലുകളുടെ സേവനമാണ് ക്യു.വി.സികളിൽ ഉള്ളത്.
ഇന്ത്യയിലെ ക്യു.വി.സികൾ
ദോഹ: ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്റ്റേഷനു സമീപം നാഷനല്‍ പേള്‍ സ്റ്റാര്‍ ബില്‍ഡിങ്ങിലാണ് കൊച്ചിയിലെ വിസ കേന്ദ്രം പ്രവർത്തിക്കുന്നത്.ന്യൂഡല്‍ഹിയില്‍ അക്ഷര്‍ധാം മെട്രോ സ്റ്റേഷനിലെ പര്സ്വനാഥ് മാളിലാണ് ഡല്‍ഹിയിലെ കേന്ദ്രം. മുംബൈ ബാന്ദ്ര കിഴക്ക് ഗുരുനാനാക്ക് ആശുപത്രിക്കു സമീപം സാൻറ് ദയനേശ്വര് മാര്‍ഗില്‍ ഹാള്‍മാര്‍ക്ക് ബിസിനസ് പ്ലാസയിലാണ് മുംബൈ കേന്ദ്രം.
ചെന്നൈ സാലിഗ്രാമം ആര്‍ക്കോട്ട് റോഡില്‍ ശ്യാമള ടവേഴ്സിലാണ് ചെന്നൈ കേന്ദ്രം. ഹൈദരാബാദ് മധപൂര്‍ ഹൈടെക് സിറ്റി റോഡില്‍ ക്രിഷി സഫയര്‍ ബില്‍ഡിങ്ങിലാണ് ഹൈദരാബാദ് കേന്ദ്രം.കൊല്‍ക്കത്ത സാൾട്ട്ലേക് ഇലക്ട്രോണിക് കോംപ്ലക്സ് ബില്‍ഡിങ് ഗാമ ബംഗാള്‍ ഇൻറലിജൻറ് പാര്‍ക്കിലാണ് ഹൈദരാബാദ് ഓഫിസ്. ലഖ്നോ ഗോമതിനഗര്‍ ഷഹീദ് പഥ് വിഭൂതി ഖന്ദ് വിരാജ് ടവറിലാണ് ലഖ്നോ കേന്ദ്രം പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.