'വിസിറ്റ് ഖത്തർ' ഇനി അറബിയിലും
text_fieldsദോഹ: ഖത്തർ വിനോദസഞ്ചാര വകുപ്പിന്‍റെ മൊൈബൽ ആപ്ലിക്കേഷനായ 'വിസിറ്റ് ഖത്തർ' ഇനി അറബിയിലും. ഇംഗ്ലീഷിൽ മാത്രം ലഭ്യമായിരുന്ന ആപ്പിന്‍റെ അറബിക് പതിപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കി.
ഖത്തറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് കൈയിൽ കരുതാവുന്ന ഗൈഡ് എന്ന നിലയിൽ നൂതന പരിഷ്കാരങ്ങളോടെയാണ് അറബിക് ആപ്. പരിപാടികളുടെ കലണ്ടർ, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങൾ ഉൾപ്പെടെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയും വിധത്തിലാണ് നിർമാണം. യാത്രയിൽ ഡിജിറ്റൽ സഹയാത്രികനെ പോലെയാണ് രൂപകൽപനയെന്ന് ഖത്തർ ടൂറിസം അധികൃതർ അവകാശപ്പെടുന്നു.
അറബിയിലും ഇംഗ്ലീഷിലും ലഭ്യമാവുന്ന ആപ് രാജ്യത്തിന് പുറത്തുനിന്ന് ഉപയോഗിച്ചു തുടങ്ങാം. ഖത്തറിന്‍റെ പൈതൃകം, സാഹസിക ടൂറിസം, മനോഹര ദൃശ്യഭംഗികൾ, വരും ദിവസങ്ങളിൽ ഖത്തർ വേദിയാവുന്ന വിവിധ അന്താരാഷ്ട്ര, ദേശീയ പ്രാധാന്യമുള്ള പരിപാടികൾ മത്സരങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ആപ്. ഖത്തറിന്‍റെ പ്രധാന കേന്ദ്രങ്ങളുടെ ചിത്രങ്ങൾ 360 ഡിഗ്രി ഫോട്ടോഗ്രഫിയിൽ കാണാൻ സംവിധാനമുണ്ട്. പുതിയ അറബിക് വേർഷൻ ആപ്ലിക്കേഷൻ, ഖത്തർ ടൂറിസത്തിന്‍റെ ഡിജിറ്റൽ പ്ലാറ്റ്ഫോം വളർച്ചയിലെ നിർണായക ചുവടുവെപ്പാണ്.
ബന്ധപ്പെട്ടവരുമായി സഹകരിച്ച് സഞ്ചാരികൾക്ക് മികച്ച സാങ്കേതികവിദ്യയും ആകർഷകമായ ഉള്ളടക്കവും ഉപകാരപ്രദവുമായ വിവരങ്ങളും ഉറപ്പുനൽകാൻ ഖത്തർ ടൂറിസം ശ്രമിക്കും' -ഖത്തർ ടൂറിസം പ്രതിനിധി ബ്രെദോൾഡ് ട്രെൻകൽ പറഞ്ഞു. വിസിറ്റ് ഖത്തർ ആപ്പ്പ് ആപ്പ്ൾ, ആൻഡ്രോയ്ഡ് ഫോണിൽ ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.