Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightടൂ​റി​സം...

ടൂ​റി​സം വി​ശേ​ഷ​ങ്ങ​ളു​മാ​യി വി​സി​റ്റ് ഖ​ത്ത​ർ ടി.​വി

text_fields
bookmark_border
visit qatar tv
cancel
camera_alt

സു​ഹൈ​ൽ സാ​റ്റ് സി.​ഇ.​ഒ അ​ലി ബി​ൻ അ​ഹ്മ​ദ് അ​ൽ കു​വാ​രി​യും വി​സി​റ്റ് ഖ​ത്ത​ർ സി.​ഇ.​ഒ

എ​ൻ​ജി. അ​ബ്ദു​ൽ അ​സീ​സ് അ​ലി അ​ൽ മ​വ്‍ല​വി​യും ധാരണപ​ത്രം കൈമാറു​ന്നു

ദോ​ഹ: ഖ​ത്ത​റി​ന്റെ വി​നോ​ദ​സ​ഞ്ചാ​ര ലോ​ക​ത്ത് പു​ത്ത​ൻ ഊ​ർ​ജ​മാ​യി പ്ര​ത്യേ​ക ചാ​ന​ലു​മാ​യി വി​സി​റ്റ് ഖ​ത്ത​ർ. ദേ​ശീ​യ ഉ​പ​ഗ്ര​ഹ ക​മ്പ​നി​യാ​യ സു​ഹൈ​ൽ സാ​റ്റു​മാ​യി ചേ​ർ​ന്നാ​ണ് ടൂ​റി​സം പ്ര​മോ​ഷ​നു​വേ​ണ്ടി മാ​ത്ര​മാ​യി ‘വി​സി​റ്റ് ഖ​ത്ത​ർ ടി.​വി’ ആ​രം​ഭി​ക്കു​ന്ന​ത്.

ഇ​തു​സം​ബ​ന്ധി​ച്ച് വി​സി​റ്റ് ഖ​ത്ത​ർ സി.​ഇ.​ഒ എ​ൻ​ജി. അ​ബ്ദു​ൽ അ​സീ​സ് അ​ലി അ​ൽ മ​വ്‍ല​വി​യും സു​ഹൈ​ൽ സാ​റ്റ് സി.​ഇ.​ഒ അ​ലി ബി​ൻ അ​ഹ്മ​ദ് അ​ൽ കു​വാ​രി​യും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. സു​ഹൈ​ൽ ര​ണ്ട് ഉ​പ​ഗ്ര​ഹം വ​ഴി​യാ​ണ് സം​പ്രേ​ഷ​ണം. മ​ധ്യ പൂ​ർ​വേ​ഷ്യ​യും വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​യും ഉ​ൾ​പ്പെ​ടു​ന്ന ‘മെ​ന’ മേ​ഖ​ല​യി​ൽ ല​ഭ്യ​മാ​കു​ന്ന ചാ​ന​ൽ വ​ഴി ഖ​ത്ത​റി​ന്റെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ​രി​പാ​ടി​ക​ളാ​യി​രി​ക്കും ഉ​ള്ള​ട​ക്കം.

ലോ​ക​ത്തെ​ത്ത​ന്നെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി മാ​റു​ന്ന ഖ​ത്ത​റി​ന്റെ ടൂ​റി​സം മേ​ഖ​ല​യി​ലെ വൈ​വി​ധ്യ​ങ്ങ​ൾ ലോ​ക​മെ​ങ്ങു​മു​ള്ള സ​ഞ്ചാ​രി​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ് പു​തി​യ നീ​ക്ക​മെ​ന്ന് വി​സി​റ്റ് ഖ​ത്ത​ർ സി.​ഇ.​ഒ അ​ബ്ദു​ൽ അ​സീ​സ് അ​ലി അ​ൽ മ​വ്‍ല​വി പ​റ​ഞ്ഞു. ‘ഓ​രോ വ​ർ​ഷ​വും ദ​ശ​ല​ക്ഷം സ​ഞ്ചാ​രി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ണ് ഖ​ത്ത​ർ.

ടൂ​റി​സം ടി.​വി ചാ​ന​ൽ രാ​ജ്യ​ത്തി​ന്റെ വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദ​പ​ദ്ധ​തി​ക​ൾ കാ​ഴ്ച​ക്കാ​രി​ലെ​ത്തി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി മാ​റും’’ -​അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തി​യ സം​രം​ഭ​ത്തി​ലൂ​ടെ വി​സി​റ്റ് ഖ​ത്ത​റി​ന്റെ വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​നം സാ​ധ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ൽ സു​ഹൈ​ൽ സാ​റ്റും പ​ങ്കു​ചേ​രു​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് സി.​ഇ.​ഒ അ​ലി ബി​ൻ അ​ഹ്മ​ദ് അ​ൽ കു​വാ​രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsTourism promotionVisit Qatar TV
News Summary - Visit Qatar TV With tourism features
Next Story