സ്വദേശി വീട്ടിൽ സന്ദർശകർക്ക് രാപ്പാർക്കാം
text_fieldsദോഹ: ഖത്തറിലെത്തുന്ന സഞ്ചാരികൾക്കും സന്ദർശകർക്കും സ്വദേശികളുടെ വീടുകൾ വാടകക്ക് നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയം. പ്രാദേശിക സംസ്കാരം അടുത്തറിയുന്നതിനുള്ള സുവർണാവസരമാക്കാൻ സന്ദർശകർക്ക് ഇത് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത വർഷം ലോകകപ്പിനോടനുബന്ധിച്ച് പുതിയ തീരുമാനവുമായി അധികൃതർ മുന്നോട്ടു വന്നിരിക്കുന്നത്. വിനോദസഞ്ചാരികൾക്ക് അവധിക്കാല ഇടത്താവളങ്ങളായി ഖത്തരി വീടുകൾ വാടകക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ടൂറിസവും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും തമ്മിലുള്ള ചർച്ച പുരോഗമിക്കുകയാണെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ നഗരസഭ വിഭാഗം അസി. അണ്ടർ സെക്രട്ടറി മൻസൂർ അബ്ദുല്ല ആൽ മഹ്മൂദ് 'ബിൽഡ് യുവർ ഹൗസ് 2021' പ്രദർശനത്തോടനുബന്ധിച്ച് 'ദി പെനിൻസുല'യോട് വ്യക്തമാക്കി.
കുറഞ്ഞ കാലയളവിലേക്കായി ഖത്തരി ഭവനങ്ങൾ സഞ്ചാരികൾക്കും സന്ദർശകർക്കും വാടകക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ടൂറിസം പുതിയ നയം രൂപവത്കരിക്കുകയാണെന്നും ലോകകപ്പ് സമയങ്ങളിൽ സന്ദർശകർക്ക് തങ്ങളുടെ വീടുകൾ വാടകക്ക് നൽകുന്നതിന് ആഗ്രഹിക്കുന്ന സ്വദേശികൾ ഉണ്ടാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും മൻസൂർ അബ്ദുല്ല ആൽ മഹ്മൂദ് പറഞ്ഞു. പുതിയ നയങ്ങൾക്ക് അംഗീകാരം ലഭിക്കുന്നതോടെ സന്ദർശകർക്കുള്ള താമസ ഇടങ്ങളിൽ കൂടുതൽ വൈവിധ്യം വരും. ഹോട്ടലുകൾ, ക്രൂയിസ് കപ്പലുകൾ, ആഡംബര ക്യാമ്പ് സൈറ്റുകൾ തുടങ്ങിയവ സന്ദർശകർക്ക് താമസിക്കാനായി തെരഞ്ഞെടുക്കാം.
രാജ്യത്ത് ഹോളിഡേ ഹോംസ് േപ്രാഗ്രാം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ടൂറിസത്തിെൻറ പുതിയ നയങ്ങൾ കൂടി ഈ അവസരത്തിൽ ചേർത്തു വായിക്കാവുന്നതാണ്.
അപ്പാർട്മെൻറുകളുടെയും വില്ലകളുടെയും ഉടമസ്ഥർക്ക്, തങ്ങളുടെ താമസ യൂനിറ്റുകൾ സന്ദർശകർക്ക് പരമാവധി 30 ദിവസത്തേക്ക് വാടകക്ക് നൽകാവുന്നതാണ് ഹോളിഡേ ഹോം േപ്രാഗ്രാം.
കോവിഡാനന്തരം സാധാരണ ജീവിതത്തിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണെന്നും കെട്ടിട നിർമാണ അനുമതി നൽകുന്നത് പുനരാരംഭിച്ചിട്ടുണ്ടെന്നും ആൽ മഹ്മൂദ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.