പത്തുമാസം കൊണ്ട് സന്ദർശകർ 40 ലക്ഷം പിന്നിട്ടു; വിനോദസഞ്ചാരികളുടെ വരവ് സർവകാല റെക്കോഡിലേക്ക്
text_fieldsദോഹ: വിനോദ സഞ്ചാരികൾ ഏറെയെത്തുന്ന ശൈത്യകാല സീസണിന് തുടക്കം കുറിച്ചതിനു പിറകെ ഒക്ടോബർ അവസാനം വരെയുള്ള സഞ്ചാരികളുടെ എണ്ണവുമായി ഖത്തർ ടൂറിസം. മുൻ വർഷത്തിൽ ആകെയെത്തിയ സഞ്ചാരികൾ ഈ വർഷം പത്ത് മാസത്തിനുള്ളിൽ ഖത്തറിലെത്തിയതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതിനകം 40ലക്ഷം പേരാണ് ഖത്തർ സന്ദർശിച്ചത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 26 ശതമാനം വർധനയുണ്ടായതായി ഖത്തർ ടൂറിസം റിപ്പോർട്ടിൽ അറിയിച്ചു.
വിനോദ സഞ്ചാരികളും വിവിധ പരിപാടികളും സജീവമായിരിക്കെ ഈ വർഷത്തെ സന്ദർശകരുടെ എണ്ണം പുതിയ റെക്കോഡിലേക്ക് നീങ്ങുന്നതായാണ് സൂചന. സന്ദർശകരിൽ ഏറെയും ജി.സി.സി രാജ്യങ്ങളിൽ നിന്നാണ്. 41.8 ശതമാനം. ശേഷിച്ച 58.2ശതമാനം യൂറോപ്യൻ, ഏഷ്യൻ ഉൾപ്പെടെ മേഖലയിൽ നിന്നാണ്. ഏറ്റവും കൂടുതൽ സന്ദർശകരുള്ള പത്ത് രാജ്യങ്ങൾ ഇങ്ങനെ. സൗദി അറേബ്യ, ഇന്ത്യ, ബ്രിട്ടൻ, ബഹ്റൈൻ, അമേരിക്ക, കുവൈത്ത്, ഒമാൻ, ജർമനി, യു.എ.ഇ, ചൈന.
56.2 ശതമാനം സന്ദർശകർ വ്യോമ മാർഗമെത്തിയപ്പോൾ, 37.84 ശതമാനം പേർ കരമാർഗമാണെത്തിയത്. ശേഷിച്ച 5.96 ശതമാനം മാത്രമാണ് കടൽ വഴിയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.