ആകാശത്ത് ഇനി ദൃശ്യ വിസ്മയം
text_fieldsദോഹ നഗരത്തിന്റെ ഏത് ഭാഗത്ത് നിന്ന് നോക്കിയാലും കാണാവുന്ന വിധം തലയുയർന്നു നിൽക്കുന്ന ടവറിലെ സ്ക്രീനിന്‍റെ വലിപ്പം 11,345 മീറ്റര്‍ ചതുരശ്ര മീറ്ററാണ്
ദോഹ: ലോകത്തിന്‍റെ ആഘോഷങ്ങളും വിസ്മയങ്ങളുമെല്ലാം ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന ടോർച്ച് ടവറിന്‍റെ ഭിത്തികളിൽ വർണപ്രപഞ്ചമായി മാറും. തിങ്കളാഴ്ച രാത്രിയിൽ ഗിന്നസ് റെക്കോഡ് ബുക്കിൽ ഇടം നേടികൊണ്ട് മിഴിതുറന്ന ആസ്പയർ ടോർച്ച് ടവറിലെ ലോകത്തിലെ ഏറ്റവും വലിയ 360 ഡിഗ്രി എക്സ്റ്റേണൽ സ്ക്രീൻ പുതു ശീലങ്ങളിലേക്കാവും വഴിതുറക്കുന്നത്.
ഖത്തർ ലോകകപ്പിനോട് അനുബന്ധിച്ച മെസിയും നെയ്മറും ബെക്കാമുമെല്ലാം അണിനിരന്ന വീഡിയോ ദൃശ്യങ്ങൾ ആദ്യമായി കൂറ്റന്‍ സ്ക്രീനില്‍ തെളിഞ്ഞുകൊണ്ടായിരുന്നു ഖത്തറിന്‍റെ തലപെടുപ്പായി ഉയർന്നു നിൽക്കുന്ന ടോർച്ച് ടവർ ഗിന്നസിലേക്ക് ഇടം നേടിയത്. 11,345 മീറ്റര്‍ ചതുരശ്ര മീറ്ററാണ് സ്ക്രീനിന്‍റെ വലിപ്പം. ദോഹ നഗരത്തിന്റെ ഏത് ഭാഗത്ത് നിന്ന് നോക്കിയാലും കാണാവുന്ന വിധം തലയുയർന്നു നിൽക്കുന്ന ടവറിൽ ഇനി വിസ്മയ ദൃശ്യങ്ങൾ മിന്നിമറയുമ്പോൾ അതുമൊരു ചരിത്രമായി മാറ്റപ്പെടും. ലോകത്തെ ഏറ്റവും വലിയ ബാഹ്യ 360 ഡിഗ്രി സ്ക്രീൻ എന്ന റെക്കോഡ് സർട്ടിഫിക്കറ്റ് ഗിന്നസ് അധികൃതരിൽ നിന്നും ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ സി.ഇ.ഒ മുഹമ്മദ് ഖലീഫ അൽ സുവൈദി ഏറ്റുവാങ്ങി.ജൂണ്‍ ആറിന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. 2006ൽ ഖത്തർ വേദിയായ ഏഷ്യൻഗെയിംസിനോടനുബന്ധിച്ചാണ് 980 അടി ഉയരമുള്ള ആസ്പയർ ടോർച്ച് ടവർ പണികഴിപ്പിച്ചത്.
ഗിന്നസ് റെക്കോഡ് സർട്ടിഫിക്കറ്റ് ആസ്പയർ സോൺ സി.ഇ.ഒമുഹമ്മദ് ഖലീഫ അൽ സുവൈദി ഏറ്റുവാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.